Connect with us

india

‘സ്നേഹത്തിന്റെ കട, നോ ഹിന്ദു- മുസൽമാൻ’; രാഹുൽ ​ഗാന്ധിയുടെ ചിത്രമുള്ള പോസ്റ്റർ പതിച്ച് ഉത്തർപ്രദേശിലെ കച്ചവടക്കാർ- വിഡിയോ

കടയുടമകളുടെ പേര് പ്രദർശിപ്പിക്കാനുള്ള ഉത്തരവിനെതിരെ വലിയ വിമർശനമാണ് ഉയരുന്നത്

Published

on

പ്രതിപക്ഷ നേതാവ്‌ രാഹുൽ ​ഗാന്ധിയുടെ ചിത്രവും മുദ്രാവാക്യങ്ങളുമടങ്ങുന്ന പോസ്റ്ററുകൾ കടകൾക്കും പഴം- പച്ചക്കറി വണ്ടികൾക്കും മുമ്പിൽ പതിച്ച് ഉത്തർപ്രദേശിലെ ഹിന്ദു- മുസ്‌ലിം സമുദായത്തിൽ നിന്നുള്ളവർ. ‘സ്നേഹത്തിന്റെ കട, നോ ഹിന്ദു- മുസൽമാൻ’ എന്ന മു​ദ്രാവാക്യമുള്ള പോസ്റ്ററുകളാണ് ജനങ്ങൾ കടകൾക്ക് മുന്നിൽ പതിക്കുന്നത്. ഇതിന്റെ വീഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്.

https://twitter.com/i/status/1814720966070776250

വെള്ളിയാഴ്ച ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കാവഡ് യാത്ര കടന്നുപോകുന്ന വഴികളിലുള്ള എല്ലാ ഭക്ഷണശാലകളിലും ഉടമകളുടെയും ജീവനക്കാരുടെയും പേരുകളടങ്ങിയ ബോർഡുകൾ പ്രദർശിപ്പിക്കണമെന്ന് ഉത്തരവിട്ടിരുന്നു. ഇതിന് പ്രതികരണമായാണ് യു.പിയിൽ ഇപ്പോൾ ഇത്തരത്തിലൊരു പ്രവൃത്തി. ഉത്തർപ്രദേശിന് പുറമേ ഉത്തരാഖണ്ഡ് സർക്കാരും ഉടമകളുടെയും ജീവനക്കാരുടെയും പേരുകളടങ്ങിയ ബോർഡുകൾ പ്രദർശിപ്പിക്കണമെന്ന് ഉത്തരവിട്ടിരുന്നു.

കടയുടമകളുടെ പേര് പ്രദർശിപ്പിക്കാനുള്ള ഉത്തരവിനെതിരെ വലിയ വിമർശനമാണ് ഉയരുന്നത്. ബി.ജെ.പി സഖ്യകക്ഷി പാർട്ടി നേതാക്കൾ തന്നെ ഇതിനെതിരെ പരസ്യമായി രം​ഗത്തെത്തിയിരുന്നു. മതത്തിന്റെയും ജാതിയുടെയും പേരില്‍ വിഭജനം സൃഷ്ടിക്കുന്ന പൊലീസ് നിര്‍ദേശത്തെ പിന്തുണയ്ക്കുന്നില്ലെന്ന് കേന്ദ്രമന്ത്രി ചിരാഗ് പാസ്വാൻ പറഞ്ഞു.

വിമര്‍ശനവുമായി ജെ.ഡി.യുവും രംഗത്തെത്തിയിരുന്നു. ബിഹാര്‍ ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലൂടെയും കാവഡ് യാത്ര കടന്നുപോകുന്നുണ്ട്. അവിടെയൊന്നുമില്ലാത്ത ഉത്തരവാണ് യു.പിയിലുള്ളതെന്നു മുതിര്‍ന്ന ജെ.ഡി.യു നേതാവ് കെ.സി ത്യാഗി വിമര്‍ശിച്ചു. യോഗി ആദിത്യനാഥ് സര്‍ക്കാര്‍ പുറത്തിറക്കിയ ഉത്തരവ് പിന്‍വലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

വിഷയത്തില്‍ കോടതികള്‍ സ്വമേധയാ കേസെടുക്കണമെന്ന് യു.പി മുന്‍ മുഖ്യമന്ത്രിയും എസ്.പി നേതാവുമായ അഖിലേഷ് യാദവ് ആവശ്യപ്പെട്ടു. ഭരണകൂടത്തിന്റെ പിന്തുണയോടെ വംശഹത്യ നടപ്പാക്കാനുള്ള നീക്കമാണിതെന്ന് കോണ്‍ഗ്രസ് വക്താവ് പവന്‍ ഖേഡ പറഞ്ഞു. ഹിറ്റ്ലര്‍ ജര്‍മനിയില്‍ ജൂതവ്യാപാരികളെ ബഹിഷ്‌കരിച്ചതിനെയാണ് യോഗി ഭരണകൂടത്തിന്റെ ഉത്തരവ് അനുസ്മരിപ്പിക്കുന്നതെന്ന് എ.ഐ.എം.ഐ.എം തലവന്‍ അസദുദ്ദീന്‍ ഉവൈസിയും പ്രതികരിച്ചു. ജൂലൈ 22നാണ് കാവഡ് യാത്ര തുടങ്ങുന്നത്. ആഗസ്റ്റ് 19 വരെ ഇതു നീണ്ടുനില്‍ക്കും.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

പുലിക്കെണിയില്‍ കുടുങ്ങിയത് കള്ളന്‍; ബഹ്‌റൈച്ചില്‍ വിചിത്ര സംഭവം

നാട്ടുകാരെ ഭീതിയിലാഴ്ത്തിയ പുള്ളിപ്പുലിയെ പിടിക്കാനായി വനംവകുപ്പ് സ്ഥാപിച്ച കെണിയില്‍ ആടിനെ മോഷ്ടിക്കാന്‍ എത്തിയ കള്ളന്‍ തന്നെയാണ് കുടുങ്ങിയത്.

Published

on

ലക്‌നൗ: പുലിയെ പിടികൂടാന്‍ വെച്ച കുടയില്‍ കുടുങ്ങിയത് കള്ളനെന്ന അസാധാരണവും രസകരവുമായി ഒരു സംഭവമാണ് ഉത്തര്‍പ്രദേശിലെ ബഹ്‌റൈച്ചില്‍ നടന്നത്. നാട്ടുകാരെ ഭീതിയിലാഴ്ത്തിയ പുള്ളിപ്പുലിയെ പിടിക്കാനായി വനംവകുപ്പ് സ്ഥാപിച്ച കെണിയില്‍ ആടിനെ മോഷ്ടിക്കാന്‍ എത്തിയ കള്ളന്‍ തന്നെയാണ് കുടുങ്ങിയത്.

ഉംറി ഗ്രാമത്തിലെ ഫഖര്‍പൂര്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. പുലിക്കെണിയില്‍ വെച്ചിരുന്ന ആടിനെ മോഷ്ടിക്കാനായി രാത്രിയില്‍ പ്രദീപ് കുമാര്‍ കൂട്ടിനകത്ത് കയറുകയായിരുന്നു. അപ്പോഴേ തന്നെ കൂടിന്റെ ഓട്ടോമാറ്റിക് വാതില്‍ അടഞ്ഞു, പുറത്തേക്ക് രക്ഷപ്പെടാനായില്ല. നിരവധി ശ്രമങ്ങള്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന് പ്രദീപ് മൊബൈല്‍ ഉപയോഗിച്ച് പരിചിതരെ വിളിച്ച് വിവരം അറിയിച്ചു.

നാട്ടുകാര്‍ വനംവകുപ്പിനെ അറിയിച്ചതോടെ ഉദ്യോഗസ്ഥര്‍ പുലര്‍ച്ചെയോടെ സ്ഥലത്തെത്തി വാതില്‍ തുറന്ന് ഇയാളെ പുറത്തെടുത്തു. സംഭവത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ ”കൂട് ശരിയായി പ്രവര്‍ത്തിക്കുന്നുണ്ടോ എന്നും ആട് സുരക്ഷിതമാണോ എന്നും പരിശോധിക്കാനാണ് കയറിയത്” എന്നായിരുന്നു പ്രദീപിന്റെ വ്യാജ വിശദീകരണം.

അടുത്തിടെ, ഗ്രാമത്തിലെ 55 കാരിയായ ശാന്തി ദേവി പുള്ളിപ്പുലിയുടെ ആക്രമണത്തില്‍ മരിച്ച പശ്ചാത്തലത്തിലാണ് പ്രദീപിന്റെ വീട്ടില്‍ നിന്ന് 500 മീറ്റര്‍ അകലെയായി കെണി സ്ഥാപിച്ചിരുന്നത്.

പുലിക്കെണികളില്‍ കയറുന്നത് ഏറെ അപകടകാരിയാണെന്ന് ഡി.എഫ്.ഒ രാം സിംഗ് യാദവ് മുന്നറിയിപ്പു നല്കി. ”വാതില്‍ ദേഹത്ത് പതിച്ചിരുന്നെങ്കില്‍ ഗുരുതരമായ പരിക്ക് ഉണ്ടായേനേ, പിന്നെ പുള്ളിപ്പുലി സമീപത്തുണ്ടായിരുന്നെങ്കില്‍ അതിലും വലിയ അപകടം സംഭവിക്കുമായിരുന്നുവെന്നും” അദ്ദേഹം പറഞ്ഞു. പ്രദേശവാസികള്‍ കെണികളില്‍ നിന്ന് മാറിനില്‍ക്കണമെന്ന് വനംവകുപ്പ് അഭ്യര്‍ഥിച്ചു.

Continue Reading

india

ശ്രീലങ്കയില്‍ ഡിറ്റ്വാ ചുഴലിക്കാറ്റ്: മരണസംഖ്യ നൂറ് കടന്നു; തമിഴ്‌നാട്ടിലും ചുവപ്പു ജാഗ്രത

രാജ്യത്തെ 20 ജില്ലകളിലായി ഏകദേശം രണ്ട് ലക്ഷം ആളുകള്‍ക്ക് മഴക്കെടുതി ബാധിച്ചു.

Published

on

ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ‘ഡിറ്റ്വാ’ ചുഴലിക്കാറ്റ് ശ്രീലങ്കയില്‍ വന്‍ നാശം വിതച്ചു. മദ്ധ്യവും കിഴക്കന്‍ മേഖലയുമായി ബന്ധപ്പെട്ട പ്രദേശങ്ങളിലാണ് ശക്തമായ കാറ്റും കനത്ത മഴയും ഏറ്റവും രൂക്ഷമായത്. രാജ്യത്തെ 20 ജില്ലകളിലായി ഏകദേശം രണ്ട് ലക്ഷം ആളുകള്‍ക്ക് മഴക്കെടുതി ബാധിച്ചു.

വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും മരണം നൂറ് കവിയുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ബദുള്ളയും നുവാര ഏലിയയുമുള്ള മലപ്രദേശം ഉള്‍പ്പെടെ മുപ്പതോളം പേര്‍ കാണാതായിട്ടുണ്ട്. മൂവായിരത്തിലധികം വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ടെന്നും റെയില്‍-റോഡ് ഗതാഗതം വ്യാപകമായി തടസ്സപ്പെട്ടതാണെന്നും അധികൃതര്‍ അറിയിച്ചു. സുരക്ഷിതത്വത്തിനായി അമ്പതിനായിരത്തിലധികം ആളുകളെ താല്‍ക്കാലിക ശെല്‍ട്ടറുകളിലേക്ക് മാറ്റി.

ഇതിനിടെ, ബംഗാള്‍ ഉള്‍ക്കടലില്‍ ചുഴലിക്കാറ്റ് ശക്തിപ്രാപിച്ചതോടെ തമിഴ്‌നാട് തീരപ്രദേശങ്ങളിലും കാറ്റിന്റെ വേഗം വര്‍ധിച്ചു. കടലൂര്‍, മൈലാടുറൈ, വിഴുപുരം, ചെങ്കല്‍പട്ട് ജില്ലകളിലും പുതുച്ചേരിയിലും ചുവപ്പു ജാഗ്രത പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് 20 സെന്റീമീറ്ററില്‍ അധികം മഴയ്ക്കാണ് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നല്‍കി.

തീരപ്രദേശങ്ങളില്‍ മണിക്കൂറില്‍ 3545 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റ് വീശുന്നതിനെ തുടര്‍ന്ന് രാമേശ്വരം പാമ്പന്‍ പാലത്തിലൂടെ ട്രെയിന്‍ സര്‍വീസ് താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ട്രെയിനുകള്‍ ഇപ്പോള്‍ മണ്ഡപം സ്റ്റേഷനില്‍വരെ മാത്രമാണ് സര്‍വീസ് നടത്തുന്നത്.

Continue Reading

india

പുടിന്റെ ഇന്ത്യ സന്ദര്‍ശനം ഡിസംബര്‍ 4 മുതല്‍

ഡിസംബര്‍ നാല് മുതല്‍ രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായാണ് പുടിന്‍ ഇന്ത്യയിലെത്തുക

Published

on

ന്യൂഡല്‍ഹി: റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍ അടുത്ത ആഴ്ച ഇന്ത്യയില്‍ എത്തും. ഡിസംബര്‍ നാല് മുതല്‍ രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായാണ് പുടിന്‍ ഇന്ത്യയിലെത്തുക. വിദേശകാര്യ മന്ത്രാലയമാണ് തീയ്യതി അറിയിച്ചത്.

23-ാമത് ഇന്ത്യ-റഷ്യ വാര്‍ഷിക ഉച്ചകോടിയില്‍ പുടിന്‍ പങ്കെടുക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും പുടിന്‍ കൂടിക്കാഴ്ച നടത്തും. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി സഹകരണം, നയതന്ത്ര പങ്കാളിത്തം, ഇരുരാജ്യങ്ങളെയും ബാധിക്കുന്ന പൊതുവായ പ്രാദേശിക, ആഗോള സംഭവവികാസങ്ങള്‍ എന്നിവയില്‍ ഇരുനേതാക്കളും തമ്മില്‍ ചര്‍ച്ചകള്‍ നടക്കുമെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

റഷ്യയില്‍ നിന്നും എണ്ണ വാങ്ങുന്നതിന്റെ പേരില്‍ ഇന്ത്യയ്ക്ക് ട്രംപ് അധിക തീരുവ ചുമത്തിയ നടപടികള്‍ പിന്‍വലിക്കുന്നതുള്‍പ്പെടെയുള്ള വിഷയങ്ങളില്‍ യുഎസുമായി ചര്‍ച്ച പുരോഗമിക്കുന്നതിനിടെയാണ് പുടിന്റെ ഇന്ത്യ സന്ദര്‍ശനം.

Continue Reading

Trending