kerala

ചര്‍ച്ച പരാജയം; നാളെ സംസ്ഥാന വ്യാപകമായി കടകള്‍ തുറക്കും

By web desk 1

July 14, 2021

കോഴിക്കോട്: കടകള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് സര്‍ക്കാരുമായി വ്യാപാരി വ്യവസായി ഏകോപന സമിതി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടു. ഇതേ തുടര്‍ന്ന് നാളെ സംസ്ഥാനത്തെ 14 ജില്ലകളിലും കടകള്‍ തുറക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി അറിയിച്ചു.

സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്നും എല്ലാ കടകളും നാളെ തുറക്കുമെന്നും വ്യാപാരി വ്യവസായി ഏകോപന സമതി വ്യക്തമാക്കി. 14 ജില്ലകളിലും നാളെ കടകള്‍ തുറക്കുമെന്നാണ് വെല്ലുവിളി. തടയാന്‍ പൊലീസ് ശ്രമിച്ചാല്‍ അതും നേരിടാന്‍ തയ്യാറാണെന്ന നിലപാടിലാണ് വ്യാപാരികള്‍.

സര്‍ക്കാര്‍ തീരുമാനം മാത്രമേ പാലിക്കാന്‍ കഴിയുകയുള്ളൂവെന്നും നാളത്തെ സമരത്തില്‍ നിന്ന് പിന്മാറണമെന്ന് വ്യാപാരികളെ അറിയിച്ചുവെന്നും കോഴിക്കോട് ജില്ലാ കളക്ടര്‍ വ്യക്തമാക്കി. സമരം നടത്തുകയാണെങ്കില്‍ ശക്തമായ നിയമ നടപടികളുണ്ടാകുമെന്നും കളക്ടര്‍ മുന്നറിയിപ്പ് നല്‍കി.