അമ്മയും മകനും തമ്മിലുള്ള സ്‌നേഹത്തിന്റെയും വാത്സല്യത്തിന്റെയും കഥപറയുകയാണ് ബലൂണ്‍ എന്ന ഹ്രസ്വചിത്രം. സംസാരശേഷി ഇല്ലാത്ത അഞ്ച് വയസുകാരന്‍ ഉണ്ണിക്കുട്ടനാണ് ബലൂണിലെ കേന്ദ്രകഥാപാത്രം. 20മിനുറ്റ് ദൈര്‍ഘ്യമുള്ള ബലൂണിന്റെ രചനയും സംവിധാനവും നിര്‍വഹിച്ചത് മാധ്യമ പ്രവര്‍ത്തകനായ വൈഷ്ണവ് പുല്ലാട്ടാണ്. കോഴിക്കോട് എരഞ്ഞിപ്പാലം സ്വദേശി ഡേവിഡ് ടി. ജോണ്‍ ആണ് ഉണ്ണിക്കുട്ടനായി അഭിനയിച്ചിരിക്കുന്നത്. സോജ്‌ന ഡിജിത്താണ് അമ്മയുടെ കഥാപാത്രമായെത്തിയിരിക്കുന്നത്.
ഗുരുതരമായ അസുഖബാധിതയായ മാതാവ് വീര്‍പ്പിച്ച് നല്‍കിയ ബലൂണുമായാണ് ഉണ്ണിക്കുട്ടന്‍ മനസില്ലാമനസോടെ ആശുപത്രി!യില്‍ നിന്നും മടങ്ങുന്നത്. വീട്ടിലെത്തി കുറച്ചു കഴിയുന്നതോടെ കരുതി വച്ച ബലൂണ്‍ പൊട്ടികിടക്കുന്നതാണ് അവന്‍ കാണുന്നത്. പൊട്ടിയ ബലൂണ്‍ കഷ്ണങ്ങള്‍ ചുംബിച്ച കരയുന്ന ഉണ്ണിക്കുട്ടന്‍ ഏവരെയും ഈറനണിയിക്കും. ചലച്ചിത്ര താരങ്ങളായ പ്രദീപ് ബാലന്‍, ഗിരീഷ് പെരിഞ്ചേരി, എല്‍സി സുകുമാരന്‍, ദീപ്തി കല്യാണി , ചലച്ചിത്ര പിന്നണി ഗായകന്‍ സായ് ബാലന്‍, വിഷ്ണു ശങ്കര്‍,ആദിത്യ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.