കൊച്ചി: ശുഹൈബ് വധത്തില്‍ പൊലീസിന് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം. കൊലപാതകത്തിനുപയോഗിച്ച ആയുധം കണ്ടെടുക്കാത്തതെന്തെന്ന് കോടതി ചോദിച്ചു. പൊലീസില്‍ ചാരന്‍മാരുണ്ടെന്ന് എസ്.പി പറയുന്നതായുള്ള മാധ്യമവാര്‍ത്തകള്‍ വന്നിട്ടുണ്ട്. ശുഹൈബിന്റെ ശരീരത്തില്‍ വെട്ടേറ്റ ചിത്രങ്ങളില്‍ കോടതി ആശങ്കയറിക്കുകയും ചെയ്തു. രാഷ്ട്രീയ കൊലപാതകങ്ങള്‍ അവസാനിപ്പിക്കേണ്ടതുണ്ടെന്നും കോടതി ചൂണ്ടിക്കാണിച്ചു.
അതേസമയം, ശുഹൈബ് വധക്കേസില്‍ തീരുമാനം ഒരാഴ്ച്ചക്കകമെന്ന് സി.ബി.ഐ അറിയിച്ചു. കേസ് ഏറ്റെടുക്കുമോ എന്നത് ഒരാഴ്ച്ചക്കകം അറിയിക്കാമെന്ന് സി.ബി.ഐ അഭിഭാഷകന്‍ കോടതിയില്‍ അറിയിക്കുകയായിരുന്നു. കേസ് അടുത്ത ചൊവ്വാഴ്ച്ച വീണ്ടും പരിഗണിക്കും.
Be the first to write a comment.