Culture

‘ആകാശ് പാര്‍ട്ടിക്കാരന്‍, ശുഹൈബ് വധം പാര്‍ട്ടി അന്വേഷിക്കും’; പി ജയരാജന്‍

By chandrika

February 21, 2018

കണ്ണൂര്‍: ശുഹൈബ് വധത്തില്‍ അറസ്റ്റിലായ ആകാശ് തില്ലങ്കേരി സി.പി.എം പ്രവര്‍ത്തകനാണെന്നു സ്ഥിരീകരിച്ച് ജില്ലാ സെക്രട്ടറി പി ജയരാജന്‍. ശുഹൈബിന്റെ വധം സംഘടനാതലത്തില്‍ അന്വേഷിക്കുന്നുമെന്നും ജയരാജന്‍ പറഞ്ഞു. സമാധാനയോഗത്തില്‍ പങ്കെടുക്കുമ്പോഴായിരുന്നു ജയരാജന്റെ പ്രതികരണം.

പാര്‍ട്ടി അന്വേഷണം പൂര്‍ത്തിയായശേഷം നടപടി കൈക്കൊള്ളുമെന്നും ജയരാജന്‍ കൂട്ടിച്ചേര്‍ത്തു. നേരത്തെ, സാമൂഹ്യമാധ്യമങ്ങളില്‍ ജയരാജനൊപ്പം ആകാശ് തില്ലങ്കേരി നില്‍ക്കുന്ന ചിത്രം പരന്നിരുന്നു.

അതേസമയം, ശുഹൈബ് വധക്കേസിലെ പ്രതിഷേധം തണുപ്പിക്കാന്‍ സര്‍ക്കാര്‍ വിളിച്ച സമാധാനയോഗത്തില്‍ വാക്കേറ്റമുണ്ടായി. ജനപ്രതിനിധികളെ വിളിക്കാത്ത യോഗത്തില്‍ സി.പി.എം എം.പിയെ പങ്കെടുപ്പിച്ചതില്‍ യുഡിഎഫ് അംഗങ്ങള്‍ പ്രതിഷേധം രേഖപ്പെടുത്തി. അരമണിക്കൂറോളം നീണ്ട വാക്കേറ്റത്തിനൊടുവില്‍ യോഗം യു.ഡി.എഫ് ബഹിഷ്‌കരിച്ചു.