കണ്ണൂര്‍: ശുഹൈബ് വധവുമായി ബന്ധപ്പെട്ടുള്ള അന്വേഷണത്തില്‍ മൂന്നുവാളുകള്‍ കണ്ടെടുത്തു. ശുഹൈബിനെ കൊല്ലാന്‍ ഉപയോഗിച്ചതെന്ന് കരുതുന്ന ഈ ആയുധങ്ങള്‍ മട്ടന്നൂര്‍ വെള്ളപ്പറമ്പില്‍ നിന്നാണ് കണ്ടെടുത്തത്.

കൊലപാതകം നടന്നതിന് രണ്ടു കിലോമീറ്റര്‍ അകലെയാണ് ഈ ആയുധങ്ങള്‍ കണ്ടെത്തിയത്. കാട് വെട്ടി തെളിക്കുന്നവരാണ് വാളുകള്‍ കണ്ടെത്തിയത്. ഈ ആയുധങ്ങള്‍ കൊലയാളി സംഘം ഉപയോഗിച്ചതാണോ എന്ന് പരിശോധിക്കുമെന്ന് പൊലീസ് അറിയിച്ചു. നേരത്തെ ഇവിടെ നിന്ന് ഒരു വാള്‍ കണ്ടെടുത്തിരുന്നു. കൊലപാതകത്തിന് ഉപയോഗിച്ച ആയുധം കണ്ടെത്താത്ത സാഹചര്യത്തില്‍ ഹൈക്കോടതി പൊലീസിനെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു.