GULF

ഷുവൈഖ് ബീച്ചിന്റെ നവീകരണം പൂര്‍ത്തിയായി; ഔദ്യോഗിക ഉദ്ഘാടനം

By webdesk17

October 03, 2025

കുവൈത്ത് സിറ്റി: നിര്‍മാണം പൂര്‍ത്തിയാക്കിയ കുവൈത്തിലെ ഷുവൈഖ് ബീച്ചിന്റെ നവീകരിച്ച സജ്ജീകരണങ്ങള്‍ പുറത്തുവിട്ടു. ഉദ്ഘാടനം മുന്‍സിപ്പല്‍ കാര്യ സഹമന്ത്രി അബ്ദുല്ലത്തീഫ് അല്‍ മഷ്അരി, നാഷണല്‍ ബാങ്ക് ഓഫ് കുവൈത്ത് വൈസ് ചെയര്‍മാനും സിഇഒയുമായ ഇസാം അല്‍ സാഗര്‍ എന്നിവരുടെ സാന്നിധ്യത്തില്‍ നടന്നു.

നാഷണല്‍ ബാങ്ക് ഓഫ് കുവൈത്തിന്റെ ധനസഹായത്തോടുകൂടി പൂര്‍ത്തിയാക്കിയ പദ്ധതി, സുസ്ഥിരവികസനത്തിനും വിനോദസഞ്ചാര കേന്ദ്രമായി മേഖലയുടെ അംഗീകാരവും മെച്ചപ്പെടുത്തുന്നതിനും സഹായിക്കും.

ആഘോഷ പരിപാടിയില്‍ നാടന്‍ കലാരൂപങ്ങളുടെ അവതരണങ്ങളും കായികപ്രവര്‍ത്തനങ്ങളും ഉണ്ടായതായി റിപ്പോര്‍ട്ട്. മെച്ചപ്പെട്ട സൗകര്യങ്ങളോടുകൂടിയ ബീച്ച്, രാജ്യത്തെ ടൂറിസം അടിസ്ഥാന സൗകര്യങ്ങള്‍ ശക്തിപ്പെടുത്തുന്നതില്‍ നാഴികക്കല്ലായിരിക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു.