india

മകള്‍ക്ക് ചാര്‍ജ് നല്‍കി എസ്.ഐ സ്ഥലംമാറി !

By Chandrika Web

June 22, 2023

കര്‍ണാടക മാണ്ഡ്യയിലെ പൊലീസ് സ്റ്റേഷനിലേക്ക് വര്‍ഷ എന്ന എസ്.ഐ എത്തിയത് വെറുതെയല്ല, പിതാവിന് പകരം അവിടെ ചാര്‍ജെടുക്കാനാണ്. വെങ്കടേഷിന് എസ്.പി ഓഫീസിലേക്ക് സ്ഥലം മാറ്റം ലഭിച്ചതിന് പകരമാണ് വര്‍ഷ ഇവിടെ എത്തിയത്. ഇതോടെ യാത്രയയപ്പും ചുമതലയേല്‍ക്കലും കുടുംബകാര്യമായി. വര്‍ഷക്ക് ധനതത്വശാസ്ത്രത്തില്‍ പി.ജിയുണ്ട്.