india

സിദ്ദീഖ് കാപ്പനൊപ്പം അറസ്റ്റിലായ അതീഖുർ റഹ്മാന്‍ ജയിൽ മോചിതനായി

By webdesk15

June 15, 2023

അലഹബാദ് ഹൈകോടതി ജാമ്യം അനുവദിച്ചതിനെ തുടർന്ന് സിദ്ദീഖ് കാപ്പനൊപ്പം ഉത്തർ പ്രദേശ് പോലീസ് അറസ്റ്റ് ചെയ്ത അതീഖുർ റഹ്മാന്‍ ജയിൽ മോചിതനായി.983 ദിവസത്തിന് ശേഷമാണ് അതീഖുർ റഹ്മാന്‍ ലഖ്‌നോ ജയിലിൽനിന്ന് പുറത്തിറങ്ങിയത്.യു.പിയിലെ മുസഫർനഗർ സ്വദേശിയായ അതീഖ്, ചൗധരി ചരൺ സിങ് യൂനിവേഴ്‌സിറ്റിയിലെ ലൈബ്രറി സയൻസ് ഗവേഷക വിദ്യാർഥിയാണ്.2020 ആ​ഗസ്റ്റ് അഞ്ചിന് മലയാളി മാധ്യമപ്രവർത്തകൻ സിദ്ദീഖ് കാപ്പനൊപ്പം അതീഖുർ റഹ്മാൻ, ജാമിഅ മില്ലിയ്യ പി.ജി വിദ്യാർഥി മസൂദ് അഹമ്മദ്, ടാക്സി ഡ്രൈവർ മുഹമ്മദ് ആലം എന്നിവരെയും യു.എ.പി.എ ചുമത്തി അറസ്റ്റ് ചെയ്തത്.മുഹമ്മദ് ആലമും സിദ്ദീഖ് കാപ്പനും നേരത്തെ ജാമ്യത്തിൽ ഇങ്ങിയിരുന്നു.ഹൃദ്രോഗിയായ അതീഖുര്‍ റഹ്‌മാന് ജയിലില്‍ തുടര്‍ചികിത്സ ലഭിക്കാതെ ഇടതുവശം തളർന്നു പോയിരുന്നു