kerala
ഒളിവ് അവസാനിപ്പിച്ച് സിദ്ദിഖ്; കൊച്ചിയിലെ അഭിഭാഷകന്റെ ഓഫീസിലെത്തി
സുപ്രിംകോടതി അറസ്റ്റ് രണ്ട് ആഴ്ചത്തേക്ക് തടഞ്ഞതോടെയാണ് ഒളിവ് അവസാനിപ്പിച്ച് നടന് സിദ്ദിഖ് പുറത്തിറങ്ങിയത്.
ലൈംഗികാതിക്രമ കേസില്‍ ഒളിവില്‍ പോയിരുന്ന നടന് സിദ്ദിഖ് പൊതുമധ്യത്തില്‍ ഇറങ്ങി.സുപ്രിംകോടതി അറസ്റ്റ് രണ്ട് ആഴ്ചത്തേക്ക് തടഞ്ഞതോടെയാണ് ഒളിവ് അവസാനിപ്പിച്ച് നടന് സിദ്ദിഖ് പുറത്തിറങ്ങിയത്. കൊച്ചിയിലെ അഭിഭാഷകന്റെ ഓഫീസിലെത്തി കൂടിക്കാഴ്ച നടത്തി. എറണാകുളം നോര്‍ത്തിലുള്ള അഡ്വക്കേറ്റ് ബി രാമന് പിള്ളയുടെ ഓഫീസിലെത്തിയാണ് നടന് സിദ്ദിഖ് കൂടിക്കാഴ്ച നടത്തിയത്.
ലൈംഗികാതിക്രമ കേസില്‍ നടന് സിദ്ദിഖിനെ അറസ്റ്റുചെയ്യുന്നതില്‍ പൊലീസ് നിയമോപദേശം തേടി. തുടര്‍ തീരുമാനങ്ങള്‍ എടുക്കാന്‍ എസ്ഐടി ഇന്ന് തിരുവനന്തപുരത്ത് യോഗം ചേരും. രണ്ടാഴ്ചക്കുള്ളില്‍ അറസ്റ്റ് രേപ്പെടുത്തണോ എന്നതിലാണ് ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍സിന്റെ ഓഫീസിനോട് പൊലീസ് നിയമോപദേശം തേടിയത്. അതേസമയം, രണ്ടുദിവസത്തിനകം പൊലീസ് നോട്ടീസ് നല്‍കിയില്ലെങ്കില്‍ സ്വമേധയാ ഹാജരാകാന്‍ സിദ്ദിഖിന് നിയമോപദേശം ലഭിച്ചിട്ടുണ്ട്.
ഈ മാസം 22നാണ് സിദ്ദിഖിന്റെ ഹര്‍ജി സുപ്രീകോടതി വീണ്ടും പരിഗണിക്കുന്നത്. ഈ സമയം ചോദ്യം ചെയ്യലിനോട് സിദ്ദിഖ് സഹകരിക്കുന്നില്ലെങ്കില്‍ കസ്റ്റഡിയില്‍ ചോദ്യം ചെയ്യണമെന്ന് അന്വേഷണസംഘത്തിന് ആവശ്യപ്പെടാനാകും. ഈ സാധ്യതയിലാണ് പൊലീസ് നിയമോപദേശം തേടിയിരിക്കുന്നത്.
kerala
പാലത്തായി പോക്സോ കേസ്: പരാതിയില്‍ നടപടി എടുത്തില്ല; കെ.കെ ശൈലജക്ക് കോടതി വിമര്‍ശനം
ഇരയെ കൗണ്‍സലിങ് ചെയ്തവര്‍ക്കെതിരായ പരാതിയില്‍ മന്ത്രിയെന്ന നിലയില്‍ നടപടി എടുത്തില്ലെന്ന് വിധിന്യായത്തില്‍ പറയുന്നു
കണ്ണൂര്‍: പാലത്തായി പോക്സോ കേസ് വിധിയില്‍ മുന്‍ മന്ത്രി കെ.കെ ശൈലജക്ക് കോടതിയുടെ വിമര്‍ശനം. ഇരയെ കൗണ്‍സലിങ് ചെയ്തവര്‍ക്കെതിരായ പരാതിയില്‍ മന്ത്രിയെന്ന നിലയില്‍ നടപടി എടുത്തില്ലെന്ന് വിധിന്യായത്തില്‍ പറയുന്നു. കൗണ്‍സലര്‍മാര്‍ പെണ്‍കുട്ടിയോട് മോശമായി പെരുമാറിയത് ചൂണ്ടിക്കാട്ടി അതിജീവിതയുടെ മാതാവ് നല്കിയ പരാതിയില്‍ കെ.കെ ശൈലജ നടപടിയെടുത്തില്ല.
അതിജീവിതയോട് അപമര്യാദയായി പെരുമാറിയ കൗണ്‍സലര്‍മാരെ പിരിച്ചു വിടണമെന്നും വിധിന്യായത്തില്‍ പറയുന്നുണ്ട്. സാമൂഹ്യക്ഷേമ വകുപ്പിന് കീഴിലെ കൗണ്‍സലര്‍മാര്‍ക്കെതിരെ നടപടി വേണമെന്ന് കോടതി. കൗണ്‍സലിങ്ങിന്റെ പേരില്‍ കൗണ്‍സലര്‍മാര്‍ കുട്ടിയെ മാനസികമായി പീഡിപ്പിച്ചുവെന്നും അവര്‍ ജോലിയില്‍ തുടരാന്‍ അര്‍ഹരല്ലെന്നും കോടതി പറഞ്ഞു.
പാലത്തായി പോക്സോ കേസില്‍ കഴിഞ്ഞ ശനിയാഴ്ചയാണ് തലശ്ശേരി ജില്ലാ പോക്സോ കോടതി പ്രതി കെ.പത്മരാജന് മരണംവരെ ജീവപരന്ത്യം ശിക്ഷവിധിച്ചത്. ഈ വിധിന്യായത്തിലാണ് മുന്‍ ശിശുക്ഷേമ വകുപ്പ് മന്ത്രിയായിരുന്ന കെ.കെ ശൈലജയെ കുറിച്ചുള്ള പരാമര്‍ശമുള്ളത്. 2020 മാര്‍ച്ചില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ ആദ്യത്തെ രണ്ട് മാസം കൗണ്‍സലര്‍മാരുടെ ഭാഗത്ത് നിന്ന് വളരെ മോശമായ അനുഭവമാണ് കുട്ടിക്കുണ്ടായത്.
ഈ സാഹചര്യത്തിലാണ് അന്നത്തെ വനിതാ ശിശുക്ഷേമ വകുപ്പ് മന്ത്രിയായ കെ.കെ ശൈലജക്ക് മാതാവ് പരാതി നല്‍കുന്നത്. കൗണ്‍സലര്‍മാരുടെ അടുത്ത് നിന്ന് കടുത്ത മാനസിക പീഡനങ്ങളാണ് കുട്ടി അനുഭവിച്ചതെന്ന് പരാതിയില്‍ പറയുന്നു. ഈ പരാതിയില്‍ ശൈലജ ഒരു നടപടിയും സ്വീകരിക്കാത്തതാണ് കോടതിയുടെ വിധിന്യായത്തില്‍ എടുത്ത് പറയുന്നത്.
kerala
തിരുവല്ലയില്‍ ടിപ്പര്‍കാര്‍ കൂട്ടിയിടിച്ച് മൂന്ന് പേര്‍ക്ക് പരിക്ക്; ഒരാളുടെ നില ഗുരുതരം
ഇന്ന് രാവിലെ ഏകദേശം 8.30ഓടെയാണ് അപകടം സംഭവിച്ചത്.
തിരുവല്ല: എം.സി റോഡിലെ പേരുംതുരുത്തിയില്‍ ടിപ്പര്‍ ലോറിയും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മൂന്ന് പേര്‍ക്ക് പരിക്ക്. ഇവരില്‍ ഒരാളുടെ നില ഗുരുതരമാണ്.
തങ്കപ്പന് (61), ഭാര്യ ലളിത തങ്കപ്പന് (54) നില ഗുരുതരം, ടിപ്പര്‍ ഡ്രൈവര്‍ അഭിലാഷ് (39). എന്നിവര്‍ക്ക് പരിക്കേറ്റു.
ഇന്ന് രാവിലെ ഏകദേശം 8.30ഓടെയാണ് അപകടം സംഭവിച്ചത്. ചങ്ങനാശ്ശേരി ഭാഗത്ത് നിന്ന് എം-സാന്‍ഡ് കയറ്റിയെത്തിയ ടിപ്പര്‍ ലോറിയും, എതിര്‍വശത്തു നിന്നും വന്ന മാരുതി സ്വിഫ്റ്റ് കാറും തമ്മിലാണ് ശക്തമായ കൂട്ടിയിടി. കാര്‍ ഓടിച്ചതും തങ്കപ്പനായിരുന്നു.
അപകടം കണ്ട നാട്ടുകാര്‍ ഉടന്‍ തന്നെ ഇടപെട്ട് പരിക്കേറ്റവരെ തിരുവല്ല പുഷ്പഗിരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചു. ലളിത തങ്കപ്പന്റെ നില ഗുരുതരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
അപകടത്തെ തുടര്‍ന്ന് ലോറി നിയന്ത്രണം വിട്ട് മറിഞ്ഞു. ക്രെയിന്‍ ഉപയോഗിച്ച് വാഹനം മാറ്റാനുള്ള ശ്രമം തുടരുകയാണ്. തിരുവല്ല പൊലീസ്, അഗ്നിശമനസേന എന്നിവരും സ്ഥലത്തെത്തി. അപകടം കാരണം റോഡില്‍ വലിയ ഗതാഗതക്കുരുക്കാണ് അനുഭവപ്പെട്ടത്.
kerala
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍ ഇടിവ്
നാലുദിവസമായി തുടരുന്ന ഇടിവിനിടയില്‍ ചില ഇടവേളകളില്‍ ചെറിയ വര്‍ധനവ് രേഖപ്പെടുത്തിയെങ്കിലും ഇന്ന് (നവംബര്‍ 18) വിലയില്‍ വലിയ കുറവാണ് സംഭവിച്ചത്.
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുത്തനെ ഇടിഞ്ഞു. നാലുദിവസമായി തുടരുന്ന ഇടിവിനിടയില്‍ ചില ഇടവേളകളില്‍ ചെറിയ വര്‍ധനവ് രേഖപ്പെടുത്തിയെങ്കിലും ഇന്ന് (നവംബര്‍ 18) വിലയില്‍ വലിയ കുറവാണ് സംഭവിച്ചത്. 22 കാരറ്റ് സ്വര്‍ണവിലയില്‍ ഗ്രാമിന് 160 രൂപയും, പവന് 1280 രൂപയും കുറഞ്ഞു. ഇതോടെ 22 കാരറ്റിന്റെ പുതിയ വില ഗ്രാമിന് 11,335 രൂപയും, പവന് 90,680 രൂപയും ആയി. 18 കാരറ്റില്‍ ഗ്രാമിന് 130 രൂപയുടെ ഇടിവാണ് ഉണ്ടായത്. ഗ്രാമിന് 9,325 രൂപയും പവന് 74,600 രൂപയുമാണ് ഇന്നത്തെ നിരക്ക്.
14 കാരറ്റിന്റെ വിലയും കുറഞ്ഞിട്ടുണ്ട്. ഗ്രാമിന് 100 രൂപ കുറച്ച് 7,265 രൂപ, പവന് 58,120 രൂപ എന്നാണ് പുതിയ നിരക്ക്. അതേസമയം വെള്ളിയുടെ വില ഗ്രാമിന് 163 രൂപ എന്ന നിലയില്‍ തുടരുന്നു. അന്താരാഷ്ട്ര വിപണിയിലും വില താഴോട്ടുള്ള പ്രവണതയാണ്. ട്രോയ് ഔണ്‍സിന് ഇന്നലെ 4,092.81 ഡോളറായിരുന്നത്, ഇന്ന് 4,007.84 ഡോളര്‍ ആയി കുറഞ്ഞു. നാലുദിവസമായി തുടര്‍ച്ചയായി വില കുറഞ്ഞുവരികയായിരുന്ന സ്വര്‍ണവിലയില്‍ ഇന്നലെ ഉച്ചക്ക് ചെറിയ വര്‍ധനവ് രേഖപ്പെടുത്തിയിരുന്നു.
ഗ്രാമിന് 40 രൂപയും, പവന് 320 രൂപയും ഉയര്‍ന്ന് ഗ്രാമിന് 11,495 രൂപ, പവന് 91,960 രൂപ എന്ന നിലയിലായിരുന്നു. എന്നാല്‍ ഇന്നലെ രാവിലെ ഗ്രാമിന് 10 രൂപ, പവന് 80 രൂപ കുറവുണ്ടായിരുന്നുവെന്നതും ശ്രദ്ധേയമാണ്. വെള്ളിയാഴ്ച രാവിലെയും ഉച്ചയ്ക്കും സ്വര്‍ണവില രണ്ടുതവണ താഴ്ന്നിരുന്നു. ഗ്രാമിന് മൊത്തം 145 രൂപ, പവന് 1,160 രൂപ ഇടിഞ്ഞ് പവന് 93,160 രൂപ ആയിരുന്നു. ശനിയാഴ്ചയും വിലയില്‍ ഇടിവ് രേഖപ്പെടുത്തി. പവന് 1,140 രൂപ കുറച്ച് 91,720 രൂപ ആയി. ഞായറാഴ്ചയും ഇതേ നിരക്കാണ് നിലനിന്നത്.
-
india16 hours agoമദീനയിലെ ബസ് അപകടം; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം വീതം ധനസഹായം നല്‍കുമെന്ന് തെലങ്കാന സര്‍ക്കാര്‍
-
GULF1 day agoമക്കമദീന ഹൈവേയില്‍ ഭീകരാപകടം: ഉംറ ബസ് കത്തി, 40 പേര് മരിച്ചു
-
News17 hours agoകമാൽ വരദൂരിൻ്റെ 50 ഫുട്ബോൾ കഥകൾ പ്രകാശിതമായി
-
india3 days agoമുഹമ്മദ് അഖ്ലാഖ് കേസിലെ പ്രതികള്‍ക്കെതിരായ കേസ് പിന്‍വലിക്കാന്‍ യു.പി. സര്‍ക്കാര്‍ നീക്കം തുടങ്ങി
-
kerala3 days ago500 രൂപയുടെ കള്ളനോട്ടുകളുമായി വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റില്‍
-
kerala3 days agoതദ്ദേശ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ അവഗണിക്കപ്പെട്ടതില്‍ മനംനൊന്ത് ആര്‍എസ്എസ് പ്രവര്ത്തകന് ആത്മഹത്യ ചെയ്തു
-
india2 days agoബീഹാർ തിരഞ്ഞെടുപ്പ് പോസ്റ്റൽ ബാലറ്റ് ഫലം: MGB 142, NDA 98; എന്തുകൊണ്ടാണ് ഇത് ഇവിഎമ്മിന് എതിരായിരിക്കുന്നത്?
-
kerala3 days agoസഹപ്രവര്‍ത്തകയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പൊലീസ് അസോസിയേഷന് നേതാവിനെതിരെ കേസ്
