ബലാത്സംഗ കേസിൽ നടൻ സിദ്ധിഖ് ഇന്ന് വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാകും. തിരുവനന്തപുരം കന്റോൺമെന്റ് സ്‌റ്റേഷനിലെ സിറ്റി കൺട്രോൾ റൂമിലാണ് സിദ്ധിഖ് ഹാജരാകുക. കഴിഞ്ഞ തവണ അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരായ സിദ്ധിഖിൽ നിന്ന് പ്രാഥമിക വിവരങ്ങൾ മാത്രമാണ് ശേഖരിച്ചത്.
ജീവിതത്തിൽ നടിയെ കണ്ടത് ഒരു തവണ മാത്രമാണെന്നും അത് നിള തീയറ്ററിൽ നടന്ന പ്രിവ്യു ഷോയിൽ വെച്ചാണെന്നും അന്വേഷണ സംഘത്തോട് സിദ്ധിഖ് പറഞ്ഞിരുന്നു.