മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകയും സാമൂഹ്യപ്രവര്‍ത്തകയുമായ ഗൗരി ലങ്കേഷിന്റെ കൊലപാതകം ഏല്‍പിച്ച ആഘാതതത്തിലാണ് രാജ്യം. രാജ്യത്തെ പ്രമുഖരെല്ലാം കൊലപാതകത്തില്‍ ഞെട്ടല്‍ പ്രകടിപ്പിച്ചിരിക്കുകയാണ്. ഇത് ജനാധിപത്യത്തിന്റെ കൊലപാതകമാണെന്ന് കര്‍ണ്ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. സത്യത്തെ ഒരിക്കലും നിശബ്ദമാക്കാനാകില്ലെന്ന് കോണ്‍ഗ്രസ്സ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും പറഞ്ഞു.

ഗൗരി ലങ്കേഷിന്റെ കൊലപാതകം ആസൂത്രിതമാണെന്ന് കര്‍ണാടക ആഭ്യന്തരമന്ത്രി രാമലിംഗം റെഡ്ഡി പറഞ്ഞു. അന്വേഷണം തുടങ്ങിയെന്നും കുറ്റവാളികളെ ഉടന്‍ കണ്ടെത്തുമെന്നും ആഭ്യന്തരമന്ത്രി ഉറപ്പു നല്‍കിയിട്ടുണ്ട്.