india

രാജ്യത്ത് കൊവിഡ് വ്യാപനത്തില്‍ ഗണ്യമായ കുറവ്‌

By Test User

March 20, 2022

രാജ്യത്ത് പ്രതിദിന കൊവിഡ് കേസുകളുടെ എണ്ണം കുറഞ്ഞു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,761 പേര്‍ക്ക് മാത്രമാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്ത കൊവിഡ് കേസുകളുടെ എണ്ണം 4,30,07,841 ആയപ്പോള്‍ സജീവ കേസുകളുടെ എണ്ണം 26,240 ആയി. 127 മരണങ്ങള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ മരണസംഖ്യ 5,16,479 ആയി ഉയര്‍ന്നു. ശനിയാഴ്ച 3,196 പേരാണ് ആശുപത്രി വിട്ടത്. ഇതോടെ വീണ്ടെടുക്കല്‍ നിരക്ക് 98.74 % ആയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.