കണ്ണൂരില്‍ സില്‍വര്‍ലൈന്‍ സര്‍വേ കല്ലുകള്‍ പിഴുത് മാറ്റി റീത്ത് വെച്ച നിലയില്‍. കണ്ണൂര്‍ മാടായിപ്പാറയിലാണ് ഏഴോളം സര്‍വേ കല്ലുകള്‍ പിഴുതെടുത്ത് റോഡരികില്‍ കൂട്ടിയിട്ട് റീത്ത് വെച്ച് നിലയില്‍ കണ്ടെത്തിയത്. വെള്ളിയാഴ്ച രാവിലെയാണ് സംഭവം ശ്രദ്ധയില്‍പ്പെട്ടത്.

നേരത്തെയും മാടായിപ്പാറയില്‍ കെ റെയില്‍ സര്‍വേ കല്ലുകള്‍ പിഴുതെറിഞ്ഞിരുന്നു. സംസ്ഥാനത്ത് ഏറ്റവും ആദ്യം കെ റെയില്‍ പദ്ധതിക്കെതിരെ രൂക്ഷമായ ഭാഷയില്‍ പ്രതിഷേധം വന്നതും ഈ ഭാഗത്തുനിന്നായിരുന്നു. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.