Video Stories

സിം കാര്‍ഡുകള്‍ ഉപയോഗിച്ച് ചാരപ്രര്‍ത്തനം നടത്തിയ യുവാവ് അറസ്റ്റില്‍

By webdesk17

May 30, 2025

ന്യൂഡല്‍ഹി : ചാരപ്രവര്‍ത്തനങ്ങളെ സഹായിക്കുന്നതിനായി ഇന്ത്യന്‍ മൊബൈല്‍ സിം കാര്‍ഡുകള്‍ പാക്കിസ്ഥാന്‍ ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ക്ക് എത്തിച്ചു നല്‍കിയെന്ന് സംശയിക്കുന്നയാള്‍ അറസ്റ്റില്‍.34 കാരനായ കാസിമിനെയാണ് ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്തത്.രണ്ടു തവണ ഇയാള്‍ പാക്കിസ്ഥാനിലേക്കു പോയി ഏകദേശം 90 ദിവസം അവിടെ താമസിച്ചിരുന്നതായും കണ്ടെത്തി.

കാസിം പാക്കിസ്ഥാന്‍ സന്ദര്‍ശിച്ച സമയത്ത് പാക്കിസ്ഥാന്‍ ചാര ഏജന്‍സിയായ ഇന്റര്‍ സര്‍വീസ് ഇന്റലിജന്‍സ് ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തിയതായി സംശയിക്കുന്നുണ്ടെന്ന് പോലീസ് പറഞ്ഞു.ഇന്ത്യന്‍ സൈന്യത്തെയും സര്‍്കാര്‍ സ്ഥാപനങ്ങളെയും കുറിച്ചുളള വിവരങ്ങള്‍ ശേഖരിക്കുന്നതിന് പാക്കിസ്ഥാന്‍ ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ ഇന്ത്യന്‍ മൊബൈല്‍ നമ്പറുകള്‍ ദുരുപയോഗം ചെയ്യുന്നുണ്ടെന്നു വിവരങ്ങള്‍ ലഭിച്ചിരുന്നു. മൊബൈല്‍ സിം കാര്‍ഡുകള്‍ ഇന്ത്യയില്‍ നിന്ന് വാങ്ങിയതാണ്.അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.