india

ഇന്ത്യ ഹിന്ദുരാഷ്ട്രം, അഖണ്ഡഭാരതം ഉടന്‍ യാഥാര്‍ത്ഥ്യമാകുമെന്ന് ആദിത്യനാഥ്

By Chandrika Web

February 16, 2023

ഇന്ത്യ ഹിന്ദുരാഷ്ട്രമാണെന്നും ഇന്ത്യയില്‍നിന്ന് ഹജ്ജിന് പോകുന്നവര്‍ ഹിന്ദുക്കളാണെന്നും ഇന്ത്യ അഖണ്ഡഭാരതമാകാന്‍ താമസമില്ലെന്നും ബി.ജെ.പി നേതാവും യു.പി മുഖ്യമന്ത്രിയുമായ യോഗി ആദിത്യനാഥ്. ഇന്ത്യയെ ഹിന്ദുമതവുമായി കാണേണ്ട. ഹജ്ജിന് പോകുന്നരെ അവര്‍ ഹിന്ദുക്കളായാണ ്കാണുന്നത്.അതുകൊണ്ടവര്‍ ഹാജിമാരല്ലെന്നും മുസ്‌ലിംകളല്ലെന്നും യോഗി തട്ടിവിട്ടു. ഇന്ത്യയിലേക്ക് പാക്കിസ്താന്‍ വൈകാതെ ലയിക്കേണ്ടിവരും. ആത്മീയമായി പിന്‍ബലമില്ലാത്ത പാക്കിസ്താന്‍ ഇതുവരെ നിലനിന്നതുതന്നെ അതിശയകരമാണ്. ഇതുവരെ അവര്‍ സമാധാനം അറിഞ്ഞിട്ടില്ല. കാണ്ഡഹാര്‍ അഫ്ഗാനിസ്ഥാനായിട്ടും അതുതന്നെയാണ് അവസ്ഥ. സംഘപരിവാര്‍ എന്നും ഉയര്‍ത്തിപ്പിടിക്കുന്നത് അഖണ്ഡഭാരതം എന്ന ആശയമാണെന്നും യോഗി പറഞ്ഞു. എബിപി ന്യൂസ് ചാനലിനോട് സംസാരിക്കുകയായിരുന്നു ആദിത്യനാഥ്.