india

യാത്രക്കാരെ കയറ്റാതെ മണിക്കൂറികള്‍ക്ക് മുമ്പെ വിമാനം പോയി; അന്വേഷണത്തിന് ഉത്തരവ്

By webdesk14

January 19, 2023

യാത്രക്കാരെ കയറ്റാതെ വിമാനം പോയ സംഭവത്തില്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ അന്വേഷണത്തിന് ഉത്തരവിട്ടു. അമൃത്സര്‍ വിമാനത്താവളത്തില്‍ ബുധനാഴ്ചയായിരുന്നു സംഭവം. 35 യാത്രക്കാരെ കയറ്റാതെയാണ് വിമാനം സിംഗപ്പൂരിലേക്ക് പോയത്. സ്‌കൂട്ട് എയര്‍ലൈന്‍ വിമാനമാണ് യാത്രക്കാരെ കയറ്റാതെ പോയത്. വിമാനം പുറപ്പെടേണ്ട സമയം വൈകീട്ട് 7.55 ആണ്. എന്നാല്‍ മണിക്കൂറുകള്‍ക്ക് മുമ്പേ, വൈകീട്ട് 3 മണിക്ക് വിമാനം പോകുകയായിരുന്നു. ഇതേതുടര്‍ന്ന് വിമാനത്താവളത്തില്‍ കാത്തിരുന്ന യാത്രക്കാര്‍ അധികൃതര്‍ക്ക് പരാതി നല്‍കുകയായിരുന്നു.

ഏകദേശം 280 യാത്രക്കാര്‍ സിംഗപ്പൂരിലേക്ക് പേകേണ്ടതായിരുന്നു. എന്നാല്‍ 250 ഓളം യാത്രക്കാര്‍ക്കു മാത്രമാണ് പോകാന്‍ കഴിഞ്ഞത്. എന്നാല്‍ വിമാനത്തിന്റെ സമയം മാറ്റിയത് യാത്രക്കാരെ ഇമെയില്‍ വഴി അറിയിച്ചിരുന്നു എന്നാണ് വിമാനക്കമ്പനി അധികൃതര്‍ പറയുന്നത്.