Video Stories

ഗാനമേളക്കിടെ ഗായകന്‍ കുഴഞ്ഞവീണ് മരിച്ചു

By webdesk13

April 09, 2023

പത്തിയൂര്‍ ക്ഷേത്രത്തിലെ ഗാനമേളയില്‍ പാട്ടുപാടിയ ശേഷം ഗായകന്‍ കുഴഞ്ഞ് വീണ് മരിച്ചു. കന്യാകുമാരി സാഗര്‍ ബീറ്റ്‌സ് ഗാനമേള ട്രൂപ്പിലെ ഗായകന്‍ പത്തനാട് കങ്ങര കരിമ്പന്നൂര്‍ ഹൗസില്‍ പള്ളിക്കെട്ട് രാജയാണ്(55)കുഴഞ്ഞ് വീണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെയായിരുന്നു സംഭവം.

ഹൃദയാവാഹിനീ ഒഴുകുന്നു നീ മധുരസ്‌നേഹ തരംഗിണിയായ് എന്ന ഗാനം പാടിയ ശേഷമാണ് രാജ മരണത്തിന് കീഴടങ്ങിയത്. ഇതിനുശേഷം വേദിക്ക് മുന്നിലെ കസേരയില്‍ വിശ്രമിക്കുമ്പോള്‍ ഹൃദയാഘാതം അനുഭവപ്പെടുകയായിരുന്നു.

ഉടന്‍ തന്നെ കായംകുളം ഗവ. ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഭാര്യ: മണി. മക്കള്‍: രാഹുല്‍, രശ്മി, ചിത്ര. മുമ്പ് മൂവാറ്റുപുഴ എയ്ഞ്ചല്‍ വോയ്‌സില്‍ ഗായകനായിരുന്നു.