kerala

ഏക സിവില്‍ കോഡ് ബി.ജെ.പിയുടെ അസമയത്തുള്ള അജണ്ട: പി.കെ കുഞ്ഞാലിക്കുട്ടി

By webdesk13

July 17, 2023

ഏകസിവില്‍ കോഡ് ബി.ജെ.പിയുടെ അസമയത്തുള്ള അജണ്ടയെന്ന് മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി. പ്രതിപക്ഷ മഹാസഖ്യത്തിന്റെ യോഗത്തില്‍ പങ്കെടുക്കാനെത്തിയതായിരുന്നു കുഞ്ഞാലിക്കുട്ടി. പ്രതിപക്ഷ പാര്‍ട്ടികളുടെ സഖ്യം അത്യാവശ്യമായുള്ള ഒരു കാലഘട്ടത്തിലാണ് രാജ്യമുള്ളതെന്നും അദ്ദേഹം പറഞ്ഞു.

രാജ്യം ഒരുപാട് പ്രശ്‌നങ്ങള്‍ നേരിടുകയാണ്. രാജ്യത്തിന്റെ സാമ്പത്തികസ്ഥിതി തകര്‍ന്നുകൊണ്ടിരിക്കുകയാണ്. പരമ്പരാഗതമായ നയങ്ങള്‍ മുഴുവന്‍ പ്രശ്‌നത്തിലായിക്കൊണ്ടിരിക്കുന്നു. അത്തരമൊരു സമയത്ത് ഇതുപോലുള്ള യോഗത്തിന് വലിയ പ്രാധാന്യമുണ്ടെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. ബി.ജെ.പി രാജ്യത്തെ തകര്‍ത്തുകൊണ്ടിരിക്കുന്നതില്‍ നിന്നും രക്ഷപ്പെടുത്തണമെന്ന അജണ്ടയാണ് പ്രധാനം.

ഏക സിവില്‍ കോഡ് അതിനുള്ളില്‍ വരുന്നതാണ്. പല അഭിപ്രായക്കാരാണ് വരുന്നത്. അവരില്‍ യോജിപ്പുണ്ടാക്കാനാണ് യോഗം. ബി.ജെ.പിയെ എതിര്‍ക്കുന്ന കാര്യത്തില്‍ എല്ലാവര്‍ക്കും ഒരേ നിലപാടാണെന്നും അദ്ദേഹം വ്യക്തമാക്കി.