ന്യൂഡല്‍ഹി: വോട്ടര്‍ പട്ടികയുടെ തീവ്ര പരിശോധനാ പ്രക്രിയയ്ക്കുള്ള സമയപരിധി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്‍ നീട്ടി. അഞ്ച് സംസ്ഥാനങ്ങളിലും ഒരു കേന്ദ്രഭരണ പ്രദേശത്തുമാണ് പുതുക്കിയ തീയതികള്‍ പ്രഖ്യാപിച്ചത്.
തമിഴ്‌നാട്, ഗുജറാത്ത് സംസ്ഥാനങ്ങളില്‍ ഡിസംബര്‍ 14 വരെയും മധ്യപ്രദേശ്, ഛത്തീസ്ഗഢ്, ആന്‍ഡമാന്‍-നിക്കോബാര്‍ ദ്വീപുസമൂഹങ്ങളില്‍ ഡിസംബര്‍ 18 വരെയും പരിശോധനാ സമയം നീട്ടിയതായി കമ്മിഷന്‍ അറിയിച്ചു. ഉത്തര്‍പ്രദേശില്‍ സമയപരിധി ഡിസംബര്‍ 26 വരെ ദീര്‍ഘിപ്പിച്ചിട്ടുണ്ട്.
കേരളത്തില്‍ എസ്ഐആര്‍ നടപടികള്‍ നേരത്തെ തന്നെ നീട്ടിയിരുന്നു. എന്‍്യൂമറേഷന്‍ ഫോം സമര്‍പ്പിക്കാനുള്ള അവസാന തീയതി ഡിസംബര്‍ 18 വരെയാണുള്ളത്. ഡിസംബര്‍ 23ന് കരട് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കും. അന്തിമ പട്ടിക ഫെബ്രുവരി 21ന് പുറത്തിറങ്ങും.