തിരുവനന്തപുരം: എസ്ഐആറില്‍ 19,32,688 പേര്‍ ഹിയറിങ്ങിന് ഹാജരാകണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍. 18,915 പേര്‍ക്ക് നോട്ടീസ് നല്‍കിയെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ രത്തന്‍ ഖേല്‍ക്കര്‍ അറിയിച്ചു. രേഖകള്‍ സമര്‍പ്പിച്ചവര്‍ക്ക് ഹിയറിങ് വേണോയെന്നത് ഇആര്‍ഒമാര്‍ തീരുമാനിക്കുമെന്നും രത്തന്‍ ഖേല്‍ക്കര്‍ അറിയിച്ചു.
‘ഹിയറിങ്ങിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് എല്ലാവര്‍ക്കും നോട്ടീസ് നല്‍കിയിരുന്നു. ഇആര്‍ഒമാര്‍ അവരുടെ ഷെഡ്യൂള്‍ അനുസരിച്ച് നോട്ടീസ് ജനറേറ്റിങ് പൂര്‍ത്തിയായിട്ടുണ്ട്. ഹിയറിങ്ങിന് ആരെയെല്ലാം വിളിക്കണമെന്നതടക്കമുള്ള നിര്‍ദേശങ്ങള്‍ ഇആര്‍ഒമാര്‍ക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കിയിട്ടുണ്ട്’. മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ അറിയിച്ചു.