ന്യൂഡല്‍ഹി: ഒരു ഇടവേളക്ക് ശേഷം കേരളത്തില്‍ സോളാര്‍ വിവാദം ഉടലെടുത്ത് നില്‍ക്കുമ്പോഴും കോണ്‍ഗ്രസ്സുമായുള്ള സഖ്യത്തെക്കുറിച്ച് ആവര്‍ത്തിച്ച് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. കോണ്‍ഗ്രസ്സുമായുള്ള സഖ്യം അടഞ്ഞ അധ്യായമല്ലെന്ന് അദ്ദേഹം പറഞ്ഞു.

കോണ്‍ഗ്രസ്സുമായുള്ള സഖ്യം ആവശ്യമാണെന്ന യെച്ചൂരിയുടെ നിലപാട് നേരത്തെ പി.ബി തള്ളിയിരുന്നു. എന്നാല്‍ സഖ്യം ആവശ്യമാണെന്നതില്‍ ഉറച്ചുനില്‍ക്കുകയാണ് യെച്ചൂരി. കോണ്‍ഗ്രസ്സുമായുള്ള സഖ്യം അടഞ്ഞ അധ്യായമല്ലെന്നും, ഇക്കാര്യത്തില്‍ അവസാന തീരുമാനം എടുക്കേണ്ടത് കേന്ദ്രകമ്മിറ്റിയാണെന്നും അദ്ദേഹം പറഞ്ഞു. വിഷയം കേന്ദ്രകമ്മിറ്റിയില്‍ ചര്‍ച്ച ചെയ്ത് തീരുമാനിക്കട്ടെയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നാളെ ചേരുന്ന കേന്ദ്രകമ്മിറ്റി യോഗത്തില്‍ ഇക്കാര്യം ചര്‍ച്ച ചെയ്യുമെന്നാണ് വിവരം.