kerala

ശിവശങ്കറിന്റെ കസ്റ്റഡി കാലാവധി നീട്ടി

By webdesk13

February 20, 2023

കൊച്ചി: ലൈഫ് മിഷന്‍ കോഴ കേസിലെ കള്ളപ്പണ ഇടപാടില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന്റെ കസ്റ്റഡി കാലാവധി നീട്ടി. നാലുദിവസം കൂടിയാണ് നീട്ടിയിരിക്കുന്നത്. കോഴക്കേസില്‍ ശിവശങ്കറിന്റെ പങ്ക് വിചാരിച്ചതിലും വലുതാണെന്ന് ഇ.ഡി കോടതിയില്‍ അറിയിച്ചു.

ശിവശങ്കറും സ്വപ്നയും തമ്മിലുള്ള വാട്‌സ് ആപ്പ് ചാറ്റില്‍ വ്യക്തത വരുത്താന്‍ ശിവശങ്കറിനെ കൂടുതല്‍ ദിവസം കസ്റ്റഡിയില്‍ വേണമെന്നും അന്വേഷണസംഘം ആവശ്യപ്പെട്ടു. നേരത്തെ ഇഡി 10 ദിവസം ആവശ്യപ്പെട്ടിരുന്നെങ്കിലും അഞ്ചുദിവസത്തെ കസ്റ്റഡി കാലാവധിയാണ് കോടതി അനുവദിച്ചിരുന്നത്.