india

ആറുപേര്‍ ചേര്‍ന്ന് യുവാവിനെ കല്ലുകൊണ്ട് തലക്കടിച്ച് കൊന്നു

By Test User

December 06, 2022

പുരുഷന്‍മാരും സ്ത്രീകളും ഉള്‍പ്പടെ ആറ് പേര്‍ ചേര്‍ന്ന് 30 വയസ്സുള്ള ഒരാളെ കൂറ്റന്‍ ഇഷ്ടിക ഉപയോഗിച്ച് തലക്കടിച്ച് കൊന്നു.കഴിഞ്ഞ വെള്ളിയാഴ്ച അര്‍ധരാത്രിയോടെ ബംഗളൂരുവിലെ കെപി അഗ്രഹാര ലോക്കലിലാണ് സംഭവം.ബദാമി പ്രദേശവാസിയാണ് കൊല്ലപ്പെട്ടത്.

ഒരാളെ ഒരു സംഘം വളയുന്ന വീഡിയോയാണ് പുറത്തുവന്നിരിക്കുന്നത്. സ്ത്രീകളിലൊരാള്‍ ഒരു വലിയ കല്ല് എടുത്തുകൊണ്ട് വരുന്നത് ദ്യശങ്ങളില്‍ നിന്ന് വ്യക്തമാണ്.ശേഷം ഇയാളുടെ തല കല്ലുകള്‍ ഉപയോഗിച്ച്് തകര്‍ക്കുകയായിരുന്നു.ഇരയുടെ നിലവിളി കേട്ട് അയല്‍വാസികള്‍ പുറത്തിറങ്ങി പോലീസിനെ വിളിച്ചു. എന്നാല്‍ ആശുപത്രിയില്‍ വെച്ച് മരണം സ്ഥിരീകരിച്ചു.

അക്രമികളില്‍ ആരെയും ഇതുവരെ തിരിച്ചറിയുകയോ അറസ്റ്റ് ചെയ്യുകയോ ചെയ്തിട്ടില്ല.