Connect with us

More

ഹിമപാതം: കശ്മീരില്‍ പത്ത് സൈനികര്‍ കൊല്ലപ്പെട്ടു, തിരച്ചില്‍ തുടരുന്നു

Published

on

ശ്രീനഗര്‍: കശ്മീര്‍ താഴ്‌വരയില്‍ ഹിമപാതം മൂലം മരിച്ച സൈനികരുടെ എണ്ണം പത്തായി. ഏതാനും പേരെ കാണാതായി. ഇവര്‍ക്ക് വേണ്ടിയുള്ള തെരച്ചില്‍ തുടരുകയാണ്. അതേസമയം മോശം കാലാവസ്ഥ രക്ഷാപ്രര്‍ത്തനത്തെ ബാധിക്കുന്നുണ്ട്. ബന്ദിപ്പൂര്‍ ജില്ലയിലുള്ള ഗുരെസ് സെക്ടറിലാണ് മഞ്ഞുമല ഇടിഞ്ഞുവീണത്. നിയന്ത്രണ രേഖയോട് ചേര്‍ന്നുള്ള സ്ഥലമാണിത്. ആര്‍മി ക്യാമ്പും ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്. മഞ്ഞുമലക്കുളളില്‍ കുടങ്ങിയവരെ രക്ഷിക്കാനുള്ള ശ്രമം പുരോഗമിക്കുകയാണ്.

അതേസമയം മൂന്ന് മൃതദേഹങ്ങള്‍ പുറത്തെടുത്തു. ഇന്നലെയും ഇതെ സ്ഥലത്ത് ഹിമപാതമുണ്ടായിരുന്നു. പട്രോളിങ് നടത്തുകയായിരുന്ന സൈനികരാണ് ഇവിടെ അപകടത്തില്‍പെട്ടത്. ഒരു മേജര്‍ ഉള്‍പ്പെടെ മൂന്ന് പേരാണ് മരിച്ചത്. നാല് പേര്‍ക്ക് പരിക്കേറ്റിരുന്നു. മഞ്ഞുവീഴ്ച കഠിനമായതിനെ തുടര്‍ന്നു ശ്രീനഗര്‍ജമ്മു ദേശീയപാത അടച്ചു. ശ്രീനഗര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ നിന്നുള്ള എല്ലാ സര്‍വീസുകളും ഇന്നലെ റദ്ദാക്കി.

സൊനമാര്‍ഗിലെ ഹൈ ആള്‍ട്ടിട്യൂഡ് വാര്‍ഫെയര്‍ സ്‌കൂളിലെ മേജര്‍ അമിതാണു ഹിമപാതത്തില്‍പ്പെട്ടു മരിച്ച സൈനിക ഓഫിസര്‍. കനത്ത ഹിമപാതത്തെ തുടര്‍ന്ന് സൈനികര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കി. ഇപ്പോഴും മഞ്ഞുവീഴ്ച തുടരുകയാണ്‌..

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

engineering

ഭൂമിയിലെ രാത്രിജീവിതത്തിന്റെ മനോഹരചിത്രം പങ്കിട്ട് നാസ

രാത്രി എവിടെ, ഏതെല്ലാം സ്ഥലങ്ങളില്‍ ജീവിതമുണ്ട്, ആഘോഷങ്ങളുണ്ട്, പ്രത്യേക പരിപാടികള്‍ തുടങ്ങിയവ ഇതിലൂടെവിശകലനം ചെയ്യാനാകുമെന്ന് നാസ അധികൃതര്‍ അവകാശപ്പെട്ടു.

Published

on

അമേരിക്കന്‍ ബഹിരാകാശഗവേഷകസംഘടനയായ നാസ ഭൂമിയിലെ രാത്രി ചിത്രം പുറത്തുവിട്ടു. രാത്രിയിലെ വിളക്കുകള്‍ എന്ന അടിക്കുറിപ്പോടെയാണ് ചിത്രം പ്രസിദ്ധീകരിച്ചത്. രാത്രിയില്‍ വിവിധ നഗരങ്ങള്‍ വിളക്കുകളാല്‍ തെളിഞ്ഞുനില്‍ക്കുന്ന മനോഹരകാഴ്ചയാണ് ചിത്രത്തിലുള്ളത്. അമേരിക്കയിലെയും ആഫ്രിക്കയിലെയും ഇന്ത്യയിലെയും ഭാഗങ്ങള്‍ ചിത്രത്തിലുണ്ട്. യൂറോപ്പും വിളക്കുകള്‍ കൊണ്ട് തെളിഞ്ഞുനില്‍ക്കുന്നു.

ഇന്ത്യയിലെ വിവിധ നഗരങ്ങളുടെ രാത്രിദൃശ്യം ഇതില്‍ കാണാം. പ്രധാന നഗരങ്ങളായ മുംബൈ, ഡല്‍ഹി, ബംഗളൂരു, കൊല്‍ക്കത്ത തുടങ്ങിയ ഇടങ്ങളില്‍ വെളിച്ചം കാണുന്നു. യൂറോപ്പിന്റെയും ആഫ്രിക്കയുടെയും വിവിധ നഗരങ്ങളുടെയും വെളിച്ചം ചിത്രത്തിലുണ്ട്. ഇന്ത്യ തിളങ്ങുന്നു എന്നാണ് ചിലരിതിനെ വിശേഷിപ്പിച്ചത്. 206ലെ ചിത്രമാണിതെന്നാണ് പറയുന്നത്. ഇളം നീലനിറമാണ് ഭൂമിക്ക്. നാസയുടെ ഉപഗ്രഹമാണ ്ചിത്രമെടുത്തത്. ഇത് വലിയ ഗവേഷണങ്ങള്‍ക്കും വിശകലനത്തിനും സഹായിക്കുമെന്നാണ് നിഗമനം.

രാത്രി എവിടെ, ഏതെല്ലാം സ്ഥലങ്ങളില്‍ ജീവിതമുണ്ട്, ആഘോഷങ്ങളുണ്ട്, പ്രത്യേക പരിപാടികള്‍ തുടങ്ങിയവ ഇതിലൂടെവിശകലനം ചെയ്യാനാകുമെന്ന് നാസ അധികൃതര്‍ അവകാശപ്പെട്ടു. വൈദ്യുതിനിലച്ചതും മറ്റും ഇതിലൂടെ അറിയാനാകും. ഒരുദിവസത്തിനകം നാസയുടെ ട്വീറ്റില്‍ 25 ലക്ഷം പേരാണ് ഇഷ്ടം രേഖപ്പെടുത്തിയത്. ഹോ ,അല്ഭുതം ,നമ്മുടെ ഭൂമി എന്നാണ് ഒരാള്‍ കമന്റിട്ടത്.

Continue Reading

kerala

ഡല്‍ഹി പ്രതിപക്ഷ മാര്‍ച്ച് 27ന്

Published

on

രാഹുല്‍ ഗാന്ധിക്കെതിരായ ജനാധിപത്യ വിരുദ്ധ ഫാസിസ്റ്റ് നടപടികളില്‍ പ്രതിഷേധിച്ച് രാജ്യവ്യാപകമായി നടക്കുന്ന പ്രതിഷേധങ്ങളുടെ ഭാഗമായി കെപിസിസിയുടെ നേതൃത്വത്തില്‍ മാര്‍ച്ച് 27 തിങ്കളാഴ്ച രാവിലെ 11ന് രാജ്ഭവന്‍ മാര്‍ച്ച് സംഘടിപ്പിക്കുമെന്ന് കെപിസിസി സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി ടി.യു.രാധാകൃഷ്ണന്‍ അറിയിച്ചു.

കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി, പ്രതിപക്ഷനേതാവ് വിഡി സതീശന്‍, എംപിമാര്‍, എംഎല്‍എമാര്‍, മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍, കെപിസിസി ഭാരവാഹികള്‍, ഡിസിസി നേതാക്കള്‍, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

 

Continue Reading

crime

നടിയെ ആക്രമിച്ച കേസ്; വിചാരണ പൂര്‍ത്തിയാക്കാന്‍ മൂന്ന് മാസം കൂടി വേണമെന്ന് വിചാരണ കോടതി

Published

on

നടിയെ ആക്രമിച്ച കേസില്‍ വിചാരണ വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി സുപ്രീംകോടതി. വിചാരണ പൂര്‍ത്തിയാക്കാന്‍ മൂന്ന് മാസം കൂടി വേണമെന്ന് വിചാരണ കോടതി അഭ്യര്‍ത്ഥിച്ചു.

നേരത്തെ സമര്‍പ്പിച്ച ഹര്‍ജികളില്‍ എത്രയും പെട്ടെന്ന് വിചാരണ പൂര്‍ത്തിയാക്കണമെന്നും ഇതുവരെ വിസ്തരിച്ച സാക്ഷികളെ ഇനി വിസ്തരിക്കരുതെന്നും ആവശ്യപ്പെട്ട് ദിലീപ് ഒരു ഹര്‍ജി നല്‍കിയിരുന്നു. എന്നാല്‍ ദിലീപിന്റെ ഹര്‍ജി പരിഗണിക്കുന്നത് മെയ് 8 ലേക്ക് മാറ്റി. വിചാരണ പൂര്‍ത്തിയാക്കാന്‍ മൂന്ന് മാസം കൂടി വേണമെന്ന് വിചാരണ കോടതി അഭ്യര്‍ത്ഥിച്ചു.

Continue Reading

Trending