kerala

വയനാട് വെറ്ററിനറി സർവകലാശാലയിലെ സിദ്ധാർഥിന്റെ മരണത്തിൽ ആറ് വിദ്യാർഥികൾ അറസ്റ്റിൽ

By webdesk14

February 28, 2024

കൽപറ്റ: വയനാട് പൂക്കോട് വെറ്ററിനറി സർവകലാശാലയിലെ ബി.​വി.​എ​സ്.​സി വി​ദ്യാ​ർ​ഥി നെ​ടു​മ​ങ്ങാ​ട് സ്വ​ദേ​ശി സി​ദ്ധാ​ർ​ഥ​ന്‍റെ ദുരൂഹ മരണത്തിൽ കസ്റ്റഡിയിലെടുത്ത ആറ് പേരുടെ അറസ്റ്റ് രേഖപ്പെടുത്തി. ബിൽഗേറ്റ് ജോഷ്വാ, എസ്. അഭിഷേക്, എസ്.ഡി. ആകാശ്, ഡോൺസ് ഡായി, രഹൻ ബിനോയി, ആർ.ഡി. ശ്രീഹരി എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറി ഉള്‍പ്പെടെയുള്ള പന്ത്രണ്ട് പേര്‍ ഒളിവിലാണെന്ന് പൊലീസ് പറഞ്ഞു. സംഭവം ആദ്യം മുതലേ ഒതുക്കിത്തീര്‍ക്കാനാണു ക്യാമ്പസ് അധികൃതരും പൊലീസും ശ്രമിച്ചത്. എന്നാല്‍ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നതോടെയാണു സിദ്ധാര്‍ഥന്‍ ക്രൂരമര്‍ദനത്തിനിരയായെന്നു തെളിഞ്ഞത്.