കോഴിക്കോട്: ഇയ്യാട് നിന്നും കാണാതായ ആറ് വയസ്സുകാരന്റെ മൃതദേഹം തോട്ടില്‍ കണ്ടെത്തി. ഇയ്യാട് ചേലത്തൂര്‍ മീത്തല്‍ മുഹമ്മദലിയുടെ മകന്‍ മുഹമ്മദ് യാസീന്റെ മൃതദേഹമാണ് നാലാം ദിവസം എളേറ്റില്‍ വട്ടോളി ചെറ്റക്കടവിലെ തോട്ടില്‍ നിന്നും കണ്ടെത്തിയത്. ഇയ്യാട് ഗ്ലോബല്‍ പബ്ലിക് സ്‌കൂളിലെ യു.കെ.ജി വിദ്യാര്‍ത്ഥിയായ മുഹമ്മദ് യാസീനെ തിങ്കളാഴ്ച വൈകിട്ടാണ് സ്‌കൂളില്‍ നിന്നും കാണാതായത്.