kerala

ഒന്നാം ക്ലാസ് പ്രവേശനത്തിന് ആറ് വയസ്സ്; ഉത്തരവ് നടപ്പാക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് കര്‍ശന നിര്‍ദേശം

By webdesk11

February 22, 2023

ഒന്നാം ക്ലാസ് പ്രവേശനത്തിന് ആറ് വയസ്സ് നിര്‍ബന്ധമാക്കിയ കേന്ദ്ര സര്‍ക്കാര്‍ ഉത്തരവ് കര്‍ശനമായി നടപ്പക്കാന്‍ കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി. കേരളമടക്കമുള്ള സംസ്ഥാനങ്ങള്‍ നിര്‍ദേശം പാലിക്കാത്ത പശ്ചാത്തലത്തിലാണ് സര്‍ക്കാര്‍ നിര്‍ദേശം കടുപ്പിച്ചത്.

കേരളത്തില്‍ പല സര്‍ക്കാര്‍ എയ്ഡഡ് സ്‌കൂളുകളിലും മറ്റും അഞ്ചാം വയസില്‍ നിന്ന് തന്നെ പ്രവേശനം ലഭിക്കുന്നുണ്ട്. അടുത്ത വര്‍ഷത്തേക്കുള്ള അഡ്മിഷന്‍ വരെ ചില സ്‌കൂളുകള്‍ സ്വീകരിച്ചതായി കാണുന്നു. ഈ പശ്ചാത്തലത്തിലാണ് നിര്‍ദേശം കര്‍ശനമായി നടപ്പിലക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്.