കേരളസ്റ്റോറി സിനിമ പ്രദര്‍ശിപ്പിക്കാന്‍ ആശീര്‍വാദ് സിനിമയുടെ മള്‍ട്ടിപ്ലക്‌സ്തീയേറ്ററുകള്‍ തയ്യാറാകാത്തതിനെതിരെ സംഘപരിവാര്‍ അനുകൂലികള്‍. മോഹന്‍ലാലിനെതിരെയാണ് പരാതി. ഇദ്ദേഹത്തിന്റെയും ആന്റണി പെരുമ്പാവൂരിന്റെയും ഉടമസ്ഥതയിലുള്ളതാണ് ആശീര്‍വാദ്. മോഹന്‍ലാല്‍ ലെഫ്. കേണല്‍ പദവിയുടെ മാന്യത മറക്കരുതെന്ന് ഹിന്ദു പാര്‍ലമെന്റ് ജന.സെക്രട്ടറി സി.പി സുഗതന്‍ ഫെയ്‌സ് ബുക്കിലൂടെ വിമര്‍ശിച്ചു.