kerala

സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ കുറവ്; പവന് 49,000ൽ താഴെയെത്തി

By webdesk14

March 26, 2024

സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ കുറവ്. പവന് 80 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 48,920 രൂപയിലെത്തി. കഴിഞ്ഞ രണ്ട് ദിവസങ്ങളിലും സ്വർണവിലയിൽ മാറ്റമുണ്ടായിരുന്നില്ല. 49,000 രൂപയിൽ തുടരുകയായിരുന്നു. ഇതിലാണ് നേരിയ കുറവ് ഇന്ന് അനുഭവപ്പെട്ടത്

മാർച്ച് 21ന് സ്വർണവില റെക്കോർഡ് വിലയിൽ എത്തിയിരുന്നു. പവന് 49,440 രൂപയിലേക്കാണ് ആണ് അന്ന് സ്വർണവില കുതിച്ചത്. ഇതിന് ശേഷം അഞ്ച് ദിവസങ്ങളിലായി 520 രൂപയുടെ കുറവ് വന്നിട്ടുണ്ട്. അതേസമയം മാർച്ച് 1ന് സ്വർണവില 46,320 രൂപയായിരുന്നു.