kerala

കാമുകിയും കൂട്ടുകാരും ചേര്‍ന്ന് കാമുകനെ തട്ടിക്കൊണ്ടുപോയി കവര്‍ച്ച

By Chandrika Web

February 26, 2023

വിമാനത്താവളത്തിലെത്തിയ കാമുകനെ യുവതിയും സംഘവുംചേര്‍ന്ന് തട്ടിക്കൊണ്ടുപോയി സ്വര്‍ണവും പണവും കവര്‍ച്ച ചെയ്തു. തിരുവനന്തപുരം തക്കല സ്വദേശിയായ മുഹിയുദ്ദീനെ കാമുകിയുടെയും സഹോദരന്റെയും കൂട്ടാളികളുടെയും അക്രമത്തിനിരയായത്. 15 ലക്ഷം രൂപയും സ്വര്‍ണവും ഫോണും തട്ടി. ചിറയിന്‍കീഴിലെ റീസോര്ട്ടിലേക്കാണ് തട്ടിക്കൊണ്ടുപോയി കവര്‍ച്ച നടത്തിയത്.ഇന്‍ഷയാണ് യുവതി. ബന്ധത്തില്‍നിന്ന് വേര്‍പിരിയാന്‍ ഒരുകോടി രൂപ ഇന്‍ഷ ആവശ്യപ്പെട്ടത് നല്‍കാത്തതാണ ്കാരണം. പ്രതികളെ അറസ്റ്റ് ചെയ്തു. മൊത്തം ഏഴുപേരാണ് പ്രതികള്‍.  6 പേരെയാണ് അറസ്റ്റ് ചെയ്തു.ഗള്‍ഫില്‍വെച്ചാണ് ഇരുവരും പ്രണയത്തിലാകുന്നത്.