Connect with us

gulf

സ്മാര്‍ട്ടായ നഗരങ്ങള്‍;പശ്ചിമേഷ്യയില്‍ ഒന്നാമത് അബുദാബിയും ദുബായും

.അതേസമയം 14 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി ആഗോളതലത്തില്‍ അബുദാബി 42ാം സ്ഥാനത്തെത്തി

Published

on

അബുദാബി: പശ്ചിമേഷ്യയിലെ സ്മാര്‍ട്ടായ നഗരങ്ങളുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്ത് ദുബായും അബുദാബിയും.അതേസമയം 14 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി ആഗോളതലത്തില്‍ അബുദാബി 42ാം സ്ഥാനത്തെത്തി.

കഴിഞ്ഞ 12 മാസത്തിനിടെ അബുദാബി ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ മാനേജ്‌മെന്റ് ഡവലപ്‌മെന്റിന്റെ (ഐഎംഡി) 2020 സ്മാര്‍ട്ട് സിറ്റി സൂചികയില്‍ ഗണ്യമായ പുരോഗതി നേടി. സാമ്പത്തികവും സാങ്കേതികവുമായ ഡാറ്റയെ അടിസ്ഥാനമാക്കിയാണ് സൂചിക തയ്യാറാക്കുന്നത്.

കോവിഡ് 19 കാലഘട്ടത്തില്‍ സാങ്കേതികവിദ്യ എങ്ങനെ പങ്കുവഹിക്കുന്നു എന്നതിനെക്കുറിച്ചുള്ള പ്രധാന കണ്ടെത്തലുകളുമായി സിംഗപ്പൂര്‍ യൂണിവേഴ്‌സിറ്റി ഫോര്‍ ടെക്‌നോളജി ആന്റ് ഡിസൈന്‍ (എസ്‌യുടിഡി) യുമായി സഹകരിച്ച് ഐഎംഡി സൂചികയുടെ രണ്ടാം പതിപ്പ് പുറത്തിറക്കി. ആഗോളതലത്തില്‍ സിംഗപ്പൂര്‍, ഹെല്‍സിങ്കി, സൂറിച്ച് എന്നിവ സൂചികയില്‍ ഒന്നാമതെത്തി. നിരവധി യൂറോപ്യന്‍ നഗരങ്ങള്‍ റാങ്കിംഗില്‍ ഇടം നേടി.

ഐഇഎസ്ഇ സൂചിക അനുസരിച്ച്, ന്യൂയോര്‍ക്ക്, ലണ്ടന്‍, പാരീസ് എന്നിവയാണ് ലോകത്തിലെ ഏറ്റവും മികച്ച മൂന്ന് സ്മാര്‍ട്ട് നഗരങ്ങള്‍. ആരോഗ്യം, സുരക്ഷ, മൊബിലിറ്റി, പ്രവര്‍ത്തനങ്ങള്‍, അവസരങ്ങള്‍, ഭരണം എന്നിങ്ങനെ അഞ്ച് പ്രധാന മേഖലകളിലായി 109 രാജ്യങ്ങളില്‍ നിന്നുള്ള നൂറുകണക്കിന് പൗരന്മാരെ അവരുടെ നഗരത്തിലെ സാങ്കേതിക വ്യവസ്ഥകളെക്കുറിച്ച് സര്‍വേ നടത്തി ചോദ്യങ്ങള്‍ ചോദിച്ചു. പ്രാദേശിക രാഷ്ട്രീയത്തില്‍ പാന്‍ഡെമിക് കൈകാര്യം ചെയ്യുന്നത് കൂടുതല്‍ പ്രാധാന്യമര്‍ഹിക്കുന്നതിനാല്‍ നഗരങ്ങള്‍ക്ക് സാങ്കേതികവിദ്യയുമായി വ്യത്യസ്തമായ സമീപനങ്ങളുണ്ടെന്നതാണ് ഈ വര്‍ഷത്തെ റാങ്കിംഗില്‍ പ്രതിഫലിക്കുന്നത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

gulf

ഒരുമാസത്തിനിടെ 1.39 കോടി പേര്‍ ഉംറ നിര്‍വഹിച്ചു: ഹജ്-ഉംറ മന്ത്രാലയം

ഇതില്‍ 17 ലക്ഷത്തിലേറെ പേര്‍ രാജ്യാന്തര തീര്‍ഥാടകരാണ്.

Published

on

മക്ക: കഴിഞ്ഞ ഒരുമാസത്തിനിടെ 1.39 കോടിയിലധികം വിശ്വാസികള്‍ ഉംറ നിര്‍വഹിച്ചതായി ഹജ്-ഉംറ മന്ത്രാലയം അറിയിച്ചു. ഇതില്‍ 17 ലക്ഷത്തിലേറെ പേര്‍ രാജ്യാന്തര തീര്‍ഥാടകരാണ്. ശേഷിക്കുന്നവര്‍ സൗദി സ്വദേശികളെയും സൗദിയില്‍ താമസിക്കുന്ന വിദേശികളെയും ഉള്‍പ്പെടുന്ന ആഭ്യന്തര തീര്‍ഥാടകര്‍. ഒരു വ്യക്തി ഒരിലധികം തവണ ഉംറ നിര്‍വഹിച്ചിട്ടുണ്ടെങ്കില്‍ അതും മൊത്തം കണക്കില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.

Continue Reading

gulf

കളഞ്ഞുകിട്ടിയ പണം കൈമാറി; സമൂഹബോധം തെളിയിച്ച ബാലികക്ക് അഭിനന്ദനം

വഴിയില്‍ കണ്ടെത്തിയ പണം സുരക്ഷിതമായി കൈമാറുന്നതിനായി മൂത്ത സഹോദരിയുടെ സഹായം തേടിയ ഷൈമ എന്ന ബാലിക മുശരീഫ് പൊലീസ് സ്‌റ്റേഷനില്‍ തന്നെയാണ് പണം ഏല്‍പിച്ചത്.

Published

on

അജ്മാന്‍: പൊതുസ്ഥലത്ത് കളഞ്ഞുകിടന്ന പണം കണ്ടെത്തി പൊലീസിന് ഏല്‍പിച്ച ബാലികയെ അജ്മാന്‍ പൊലീസ് ആദരിച്ചു. വഴിയില്‍ കണ്ടെത്തിയ പണം സുരക്ഷിതമായി കൈമാറുന്നതിനായി മൂത്ത സഹോദരിയുടെ സഹായം തേടിയ ഷൈമ എന്ന ബാലിക മുശരീഫ് പൊലീസ് സ്‌റ്റേഷനില്‍ തന്നെയാണ് പണം ഏല്‍പിച്ചത്.

കുട്ടിയുടെ സത്യസന്ധതയും ഉത്തരവാദിത്വബോധവും പ്രശംസിച്ച് ബ്രിഗേഡിയര്‍ ജനറല്‍ അല്‍ മുഹൈരി അഭിനന്ദനം അറിയിച്ചു. പിതാവടക്കമുള്ള കുടുംബാംഗങ്ങളുടെ സാന്നിധ്യത്തില്‍ പൊലീസ് ഷൈമയ്ക്ക് അഭിനന്ദന സര്‍ട്ടിഫിക്കറ്റും സമ്മാനവും നല്‍കി. കുട്ടികളില്‍ മൂല്യബോധം വളര്‍ത്തുന്നതിനുള്ള കുടുംബത്തിന്റെ പങ്ക് പ്രശംസനീയമാണെന്നും, സമൂഹത്തിലെ പൊതുസ്വത്ത് സംരക്ഷണവും നഷ്ടപ്പെട്ട വസ്തുക്കള്‍ തിരികെ നല്‍കുന്ന സംസ്‌കാരവും പ്രോത്സാഹിപ്പിക്കുന്ന മാതൃകാപരമായ പെരുമാറ്റമാണിതെന്ന് അല്‍ മുഹൈരി പറഞ്ഞു.

Continue Reading

gulf

സൗദിയില്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് മലയാളി യുവാവ് മരിച്ചു.

പ്രശാന്ത് താമസിക്കുന്ന കെട്ടിടത്തിന്റെ മുകളില്‍നിന്നാണ് വീണത്. അപകടം എങ്ങനെ ഉണ്ടായതാണെന്ന് വ്യക്തമല്ല.

Published

on

സൗദിയില്‍ കൊല്ലം സ്വദേശിയായ യുവാവ് ആറുനില കെട്ടിടത്തില്‍നിന്ന് വീണ് മരിച്ചു. സൗദിയിലെ ജുബൈല്‍ റെഡിമിക്‌സ് കമ്പനി സൂപ്പര്‍വൈസറായിരുന്ന കടയ്ക്കല്‍ സ്വദേശി പ്രശാന്താണ് മരിച്ചത്. പ്രശാന്ത് താമസിക്കുന്ന കെട്ടിടത്തിന്റെ മുകളില്‍നിന്നാണ് വീണത്. അപകടം എങ്ങനെ ഉണ്ടായതാണെന്ന് വ്യക്തമല്ല.

15 വര്‍ഷത്തിലേറെയായി ഈ കമ്പനിയില്‍ ജോലി ചെയ്യുന്ന പ്രശാന്ത് നാട്ടില്‍ പോയിട്ട് നാലു വര്‍ഷമായി. കഴിഞ്ഞ വര്‍ഷം ഭാര്യയെയും മക്കളെയും സന്ദര്‍ശക വിസയില്‍ സൗദിയില്‍ കൊണ്ടുവന്നിരുന്നു. പരേതനായ ബാബുരമണി ദമ്പതികളുടെ മകനാണ്.

ഭാര്യ: ബിന്ദു. മക്കള്‍: വൈഗ, വേധ. സഹോദരങ്ങള്‍: നിഷാന്ത് (അല്‍ അഹ്‌സ), നിഷ. ജുബൈല്‍ ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടികള്‍ പൂര്‍ത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോകും.

Continue Reading

Trending