Connect with us

kerala

എം വി ഗോവിന്ദന്റെ പ്രസംഗ വേദിയില്‍ പാമ്പ്; ചിതറിയോടി സ്ത്രീകള്‍

കരിമ്പം കില ഉപകേന്ദ്രത്തില്‍ ആരംഭിക്കുന്ന രാജ്യാന്തര നേതൃത്വ പഠന കേന്ദ്രത്തിന്റെ കെട്ടിട നിര്‍മാണോദ്ഘാടനം നിര്‍വഹിക്കുന്നതിനിടെയാണ് സ്ത്രീകള്‍ ഇരിക്കുന്ന ഭാഗത്ത് പാമ്പ് എത്തിയത്

Published

on

സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ പങ്കെടുത്ത പരിപാടിക്കിടെ, പാമ്പ് ഇഴഞ്ഞെത്തിയതിനെ തുടര്‍ന്ന് പരിഭ്രാന്തരായി ജനം. എം വി ഗോവിന്ദന്‍ സംസാരിക്കുന്ന വേദിയിലാണ് പാമ്പ് ഇഴഞ്ഞെത്തിയത്.

കരിമ്പം കില ഉപകേന്ദ്രത്തില്‍ ആരംഭിക്കുന്ന രാജ്യാന്തര നേതൃത്വ പഠന കേന്ദ്രത്തിന്റെ കെട്ടിട നിര്‍മാണോദ്ഘാടനം നിര്‍വഹിക്കുന്നതിനിടെയാണ് സ്ത്രീകള്‍ ഇരിക്കുന്ന ഭാഗത്ത് പാമ്പ് എത്തിയത്. ഇതോടെ ആളുകള്‍ വിരണ്ടോടി. പലരും കസേരയില്‍ നിന്ന് മറിഞ്ഞ് വീണു. പാമ്പ് പുറത്തേയ്ക്ക് ഇഴഞ്ഞുപോയപ്പോഴാണ് രംഗം ശാന്തമായത്. വേദിയുടെ പരിസരത്ത് ചേരയാണ് ഇഴഞ്ഞെത്തിയത്.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ഭൂമി തരം മാറ്റുന്നതിന് കൈക്കൂലി; വില്ലേജ് ഓഫീസര്‍ പിടിയില്‍

ഭൂമി തരം മാറ്റുന്നതിനായി ഇയാള്‍ 8 ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു.

Published

on

കോഴിക്കോട് ഭൂമി തരം മാറ്റുന്നതിന് കൈക്കൂലി വാങ്ങിയ വില്ലേജ് ഓഫീസര്‍ പിടിയില്‍. ഒളവണ്ണ വില്ലേജ് ഓഫീസര്‍ ഉല്ലാസ്‌മോനാണ് വിജിലന്‍സിന്റെ പിടിയിലായത്. കോതമംഗലം സ്വദേശിയാണ്. ഭൂമി തരം മാറ്റുന്നതിനായി ഇയാള്‍ 8 ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു. കൈക്കൂലിയായി ആവശ്യപ്പെട്ട തുകയില്‍ അമ്പതിനായിരം രൂപ എന്‍ജിഒ ക്വോട്ടേഴ്‌സിന് സമീപത്തുവെച്ച് കൈമാറുന്നതിനിടെയാണ് ഉല്ലാസ്‌കുമാര്‍ വിജിലന്‍സ് യൂണിറ്റിന്റെ പിടിയിലാകുന്നത്. ഇയാള്‍ക്കെതിരെ മുമ്പും പരാതികള്‍ ഉയര്‍ന്നുവന്നിരുന്നു.

Continue Reading

kerala

കോഴിക്കോട് ബസ് സ്‌കൂട്ടറില്‍ ഇടിച്ച് വിദ്യാര്‍ഥിനി മരിച്ചു

പുതിയാപ്പ സ്വദേശിനി ശിവനന്ദ(16) ആണ് മരിച്ചത്.

Published

on

കോഴിക്കോട് ബസ് സ്‌കൂട്ടറില്‍ ഇടിച്ച് വിദ്യാര്‍ഥിനി മരിച്ചു. വെങ്ങാലി പാലത്തിന് സമീപമാണ് അപകടം നടന്നത്. പുതിയാപ്പ സ്വദേശിനി ശിവനന്ദ(16) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന സഹോദരി ശിവാനി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ ആണ്.

Continue Reading

kerala

ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസ് മറിഞ്ഞ് അപകടം; ഒരാള്‍ മരിച്ചു, നിരവധി പേര്‍ക്ക് പരിക്ക്

കര്‍ണാടക സ്വദേശികള്‍ സഞ്ചരിച്ച ബസ് കാറ്റാംകവലയിലെത്തിയപ്പോഴാള്‍ നിയന്ത്രണം വിട്ട് കുഴിയിലേക്ക് മറിയുകയായിരുന്നു.

Published

on

കാസര്‍കോട് ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസ് അപകടത്തില്‍പ്പെട്ട് ഒരാള്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്ക്. മലയോര ഹൈവേയിലെ കാറ്റാംകവലയിലാണ് ബസ് കുഴിയിലേക്ക് മറിഞ്ഞ് അപകടം. കര്‍ണാടക സ്വദേശികള്‍ സഞ്ചരിച്ച ബസ് കാറ്റാംകവലയിലെത്തിയപ്പോഴാള്‍ നിയന്ത്രണം വിട്ട് കുഴിയിലേക്ക് മറിയുകയായിരുന്നു.

അഞ്ച് പേരുടെ നില അതീവഗുരുതരമാണ്. കാറ്റാംകവലയിലെ വളവിലെത്തിയതോടെ ബസ് പൂര്‍ണമായും നിയന്ത്രണം വിട്ട് കുഴിയിലേക്ക് മറിയുകയായിരുന്നു. അപകടത്തില്‍ പരിക്കേറ്റ 48 പേരെ സമീപത്തുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.

Continue Reading

Trending