kerala

ലാവലിന്‍ കേസില്‍ വിചാരണാഹര്‍ജി സുപ്രീംകോടതിയില്‍ നാളെ വീണ്ടും

By Chandrika Web

July 17, 2023

ലാവലിന്‍ കേസില്‍ ഇരുപത്തേഴാമത് വിചാരണാഹര്‍ജി സുപ്രീംകോടതിയില്‍ നാളെ വീണ്ടും. മുഖ്യമന്ത്രി പിണറായി വിജയനെ വിചാരണ ചെയ്യാന്‍ അനുമതി ആവശ്യപ്പെട്ട് സി.ബി.ഐ നല്‍കിയ ഹര്‍ജി പലകാരണം പറഞ്ഞ് ബി.ജെ.പി യുടെ ഒത്താശയോടെ പലതവണ മാറ്റിവെച്ചിരുന്നു. നാളെയും നാടകം ആവര്‍ത്തിക്കുമോ എന്നാണ് രാഷ്ട്രീയകേരളം ഉറ്റുനോക്കുന്നത്. വിചാരണ അനുവദിച്ചാല്‍ പിണറായിക്ക് കസേരയില്‍ തുടരാനുള്ള ധാര്‍മികബാധ്യത നഷ്ടമാകും. 314 കോടിയുടെ അഴിമതി നടന്ന എസ്.എന്‍.സി ലാവലിന്‍ കരാര്‍ പ്രകാരം കേരളത്തിലെ 3 വൈദ്യുതിപദ്ധതികളുടെ നവീകരണമാണ് ലക്ഷ്യമിട്ടതെങ്കിലും അത് നടന്നില്ലെന്ന് മാത്രമല്ല, കാന്‍സര്‍ കേന്ദ്രത്തിനെന്ന പേരില്‍ വന്‍തുക ഇടനിലക്കാര്‍ വാങ്ങിയെടുത്തുവെന്നാണ് കേസ്.