തുടര്‍ച്ചയായ രണ്ട് ദിവസങ്ങളില്‍ വിലയില്‍ അല്‍പം ഇടിവ് വന്നതിന് ശേഷം ഇന്ന വീണ്ടും സ്വര്‍ണവില വര്‍ധിച്ചു. പവന് 760 രൂപ കൂടി 70,520 രൂപയായി. ഗ്രാമിന് 95 രൂപ വര്‍ധിച്ച് 8,815 രൂപയുമായി. കേരളത്തില്‍ രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന സ്വര്‍ണവിലയാണിത്.
കേരളത്തില്‍ ഏപ്രില്‍ 12-നാണ് ഏറ്റവും ഉയര്‍ന്ന വില രേഖപ്പെടുത്തിയത്. 70,160 രൂപയായിരുന്നു അന്നത്തെ വില. പിന്നീട് ഇന്നലെ വില 69,760 രൂപയായിരുന്നു. അത് ഇന്ന് വീണ്ടും വര്‍ധിച്ച് സര്‍വകാല റെക്കോര്‍ഡില്‍ എത്തുകയായിരുന്നു.