കൊല്ലം: സാമൂഹിക മാധ്യമങ്ങളിലൂടെ പെണ്‍കുട്ടിയെ അധിക്ഷേപിച്ച യുവാവ് പിടിയില്‍. ലിജോ ജോയ് എന്നയാളെയാണ് ഹൊസൂരില്‍നിന്ന് ചടയമംഗലം പോലീസ് അറസ്റ്റ് ചെയ്തത്.

കൊല്ലം റൂറല്‍ ജില്ലാ പോലീസ് മേധാവി കെ.ബി. രവി, അഡീഷണല്‍ എസ്.പി. ഇ.എസ്. ബിജുമോന്‍ എന്നിവരുടെ നിര്‍ദേശപ്രകാരം ചടയമംഗലം എസ്.എച്ച്.ഒ. എസ്.ബിജോയ്, എസ്.ഐ. ജെ.സലീം എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.

ലിജോ സ്ട്രീറ്റ് റൈഡര്‍ എന്ന ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് ഇയാള്‍ പെണ്‍കുട്ടിയെ അധിക്ഷേപിച്ചത്. ഇതിനുപിന്നാലെ ഇന്‍സ്റ്റഗ്രാം ലൈവിലൂടെ പോലീസിനെ വെല്ലുവിളിക്കുകയും പലരെയും അധിക്ഷേപിക്കുകയും ചെയ്തിരുന്നു.