india

ഭരണഘടനയില്‍ നിന്ന് സോഷ്യലിസം, മതേതരത്വം എന്നിവ നീക്കം ചെയ്യണം; ആര്‍എസ്എസ് വാദം അനുകൂലിച്ച് ഉപരാഷ്ട്രപതി

By nazmiya nazreen

June 28, 2025

ഭരണഘടനയില്‍ നിന്ന് സോഷ്യലിസം, മതേതരത്വം എന്നീ വാക്കുകള്‍ നീക്കം ചെയ്യണമെന്ന ആര്‍എസ്എസ് വാദം അനുകൂലിച്ച് ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കര്‍. ആര്‍എസ്എസ് ജനറല്‍ സെക്രട്ടറി ദത്താത്രേയ ഹൊസബൊല്ലയെ പിന്തുണച്ചു കൊണ്ടാണ് ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കര്‍ രംഗത്ത് വന്നിരിക്കുന്നത്. ഇന്ത്യയിലല്ലാതെ മറ്റൊരു രാജ്യത്തിന്റെയും ഭരണഘടന ആമുഖം മാറ്റിയിട്ടില്ല. എന്നാല്‍ അടിയന്തിരാവസ്ഥാക്കാലത്ത് 42ആം ഭേദഗതിയോടെ ആമുഖം മാറ്റപ്പെടുകയും ഇതിലൂടെയാണ് സോഷ്യലിസം, മതേതരത്വം എന്നീ വാക്കുകള്‍ ചേര്‍ത്തത്.

ഭരണഘടനയുടെ ആമുഖത്തില്‍ തിരുത്ത് സാധ്യമല്ലെന്ന് ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കര്‍ പറഞ്ഞു. ഭരണഘടനയിലെ സോഷ്യലിസം, മതേതരത്വം എന്നീ വാക്കുകള്‍ നീക്കം ചെയ്യണമെന്ന ആവശ്യം കഴിഞ്ഞ ദിവസം ആര്‍എസ്എസ് മുന്നോട്ട് വെച്ചിരുന്നു. അടിയന്തിരാവസ്ഥയുടെ അമ്പത് വര്‍ഷവുമായി ബന്ധപ്പെട്ട ഡല്‍ഹിയില്‍ നടന്ന ഒരു ചര്‍ച്ചയിലാണ് ഉപരാഷ്ട്രപതിയുടെ പ്രസ്താവന.