Connect with us

kerala

സോഫ്റ്റ് ബോൾ അണ്ടർ 15 വുമൻ ഏഷ്യാകപ്പിനുള്ള ഇന്ത്യൻ ടീമിൽ തൃശൂരിൽ നിന്നുള്ള രണ്ടു പേർ ഇടം നേടി

മത്സരത്തിന് വേണ്ടി ജൂൺ 11 ന് ടീം തായ്ലാന്റിലേക്ക് തിരിക്കുമെന്ന് കേരള സോഫ്റ്റ് ബോൾ അസോസിയേഷൻ സംസ്ഥാന സെക്രട്ടറി അനിൽ എ ജോൺസൻ തിരുവനന്തപുരത്ത് അറിയിച്ചു.

Published

on

തായ്‌വാനിലെ തായ്പേയിൽ ഈ മാസം 13 മുതൽ 17 വരെ നടക്കുന്ന സോഫ്റ്റ് ബോൾ അണ്ടർ 15 വുമൻ ഏഷ്യ കപ്പിനുള്ള ഇന്ത്യൻ ടീമിൽ തൃശ്ശൂർ സ്വദേശികളായ രണ്ട് പേർ ഇടം നേടി. തൃശ്ശൂർ ത്രിക്കൂർ സ്വദേശിയും സെന്റ് ജോസഫ് സി ജി എച്ച് എസ് സ്‌കൂളിലെ എട്ടാം ക്‌ളാസ് വിദ്യാർത്ഥിയുമായ ഹെലൻ റോസ് ബെന്നിയും,ഓമല്ലൂർ സ്വദേശിയും സെന്റ് ജോസഫ് സി ജി എച്ച് എസ് സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിയുമായ മെരിൻ ആന്റോയുമാണ് ഇന്ത്യൻ ടീമിൽ ഇടം നേടിയത്.സബ് ജൂനിയർ ദേശീയ മത്സരത്തിൽ മികച്ച പ്രകടം നടത്തിയതിന്റെ അടിസ്ഥാനത്തിലാണ് ഇരുവർക്കും ഇന്ത്യൻ ടീമിൽ സെലക്ഷൻ ലഭിച്ചത്. മത്സരത്തിന് വേണ്ടി ജൂൺ 11 ന് ടീം തായ്ലാന്റിലേക്ക് തിരിക്കുമെന്ന് കേരള സോഫ്റ്റ് ബോൾ അസോസിയേഷൻ സംസ്ഥാന സെക്രട്ടറി അനിൽ എ ജോൺസൻ തിരുവനന്തപുരത്ത് അറിയിച്ചു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

മുമ്പ് ഇംഗ്ലിഷ് പ്രഫസര്‍, ഇപ്പോള്‍ ഓട്ടോഡ്രൈവര്‍

നികിതയുടെ പോസ്റ്റ് സമൂഹമാധ്യമങ്ങളില്‍ വൈറലാവുകയായിരുന്നു.

Published

on

ജോലിക്ക് സമയത്ത് എത്താനാവുമോ എന്ന ആശങ്കയുമായാണ് ബംഗളൂരുവിലെ പ്രഫഷനലായ നികിത അയ്യര്‍ ഓട്ടോയ്ക്ക് കൈ കാണിച്ചത്. ഓട്ടോ അടുത്തേക്കു വന്നു നിര്‍ത്തിയതോടെ നികിതയുടെ ആശയക്കുഴപ്പം കൂടി.മുടിയും താടിയും നരച്ച ഒരു അപ്പൂപ്പനായിരുന്നു ഓട്ടോ ഓടിച്ചിരുന്നത് എന്നതായിരുന്നു കാരണം. ഈ ഓട്ടോയില്‍ പോയാല്‍ സമയത്തെത്തുമോ എന്ന് ശങ്കിച്ചു നില്‍ക്കവേ 74 കാരനായ ഓട്ടോ ഡ്രൈവര്‍ മനോഹരമായ ഇംഗ്ലിഷില്‍ സംസാരിച്ചു തുടങ്ങി.

സാധാരണക്കാരനെപ്പോലെ തോന്നിച്ച ഓട്ടോ ഡ്രൈവറുടെ അസാധാരണമായ ഇംഗ്ലിഷ് പ്രാവീണ്യമാണ് നികിതയെ അദ്ഭുതപ്പെടുത്തിയത്. നികിതയുടെ ഓരോ ചോദ്യത്തിനും വ്യക്തമായ മറുപടി നല്‍കാന്‍ പട്ടാഭിരാമനെന്ന ഡ്രൈവര്‍ തയാറായതോടെ, 45 മിനിറ്റ് നീണ്ട ആ യാത്രയില്‍ ഒരു അപൂര്‍വ ജീവിതകഥയാണ് അവര്‍ക്കു മുന്നില്‍ തെളിഞ്ഞു വന്നത്. തന്റെ ജീവിതത്തിലെ ആ അവിസ്മരണീയ അനുഭവം നികിത ലിങ്ക്ഡ് ഇന്‍ പോസ്റ്റായാണ് പങ്കുവച്ചത്.

എംഎയും എംഎഡും കഴിഞ്ഞ് മുംബൈയിലെ ഒരു കോളജില്‍ ഇംഗ്ലിഷ് അധ്യാപകനായാണ് പട്ടാഭിരാമന്‍ കരിയര്‍ തുടങ്ങിയത്. കര്‍ണാടകയില്‍ ജോലി ലഭിക്കാതെ വന്നതോടെയാണ് ജോലി തേടി മഹാരാഷ്ട്രയിലേക്ക് പോകേണ്ടി വന്നത്. കര്‍ണാടകയിലെ കോളജുകളിലും മറ്റും ജോലി തേടി പോയപ്പോഴൊക്കെ നിങ്ങളുടെ ജാതി എന്താണെന്നായിരുന്നു ചോദിച്ചത്. പേര് പട്ടാഭിരാമന്‍ എന്നാണെന്നു മറുപടി നല്‍കിയതോടെ ഞങ്ങള്‍ അറിയിക്കാം എന്ന പതിവു മറുപടിയാണ് എല്ലാവരും നല്‍കിയത്.

കര്‍ണാടകയിലെ കോളജുകള്‍ നിരാശപ്പെടുത്തിയതോടെ മുംബൈയിലെ പ്രശസ്തമായ ഒരു കോളജില്‍ അദ്ദേഹം ജോലിക്ക് ശ്രമിക്കുകയും തിരഞ്ഞടുക്കപ്പെടുകയുമായിരുന്നു. അറുപതാം വയസ്സില്‍ വിരമിക്കുന്നതുവരെ 20 വര്‍ഷം അദ്ദേഹം അവിടെ ഇംഗ്ലിഷ് പ്രഫസറായിരുന്നു. ജോലിയില്‍നിന്നു വിരമിച്ച ശേഷമാണ് അദ്ദേഹം ബെംഗളൂരുവിലേക്ക് തിരിച്ചെത്തിയത്.

സ്വകാര്യ കോളജുകളില്‍ അധ്യാപകര്‍ക്ക് പരമാവധി 15,000 രൂപ വരെയാണ് അന്ന് ലഭിച്ചിരുന്നത്. സ്വകാര്യ കോളജായതിനാല്‍ പെന്‍ഷനും ഇല്ല. ഒരു ദിവസം ഓട്ടോ ഓടിച്ചാല്‍ 700 മുതല്‍ 1500 രൂപ വരെ കിട്ടും. എനിക്കും എന്റെ ഗേള്‍ ഫ്രണ്ടിനും കഴിയാന്‍ ഇതു ധാരാളം എന്നാണ് പട്ടാഭിരാമന്‍ പറഞ്ഞത്. ഗേള്‍ഫ്രണ്ട് പരാമര്‍ശം കേട്ട് ചിരിച്ച നികിതയോടെ എന്തുകൊണ്ടാണ് ഭാര്യയെ ഗേള്‍ഫ്രണ്ട് എന്ന് വിളിച്ചതെന്നും അദ്ദേഹം വിശദീകരിച്ചു.

‘ഭാര്യയെന്നു വിളിക്കുന്ന നിമിഷം മുതല്‍ തന്നെ അവര്‍ അടിമകളാണെന്ന ബോധമാണ് പലര്‍ക്കുമുണ്ടാവുന്നത്. നിങ്ങളേക്കാള്‍ ഒന്നിലും താഴെയല്ല നിങ്ങളുടെ ജീവിത പങ്കാളി. പലപ്പോഴും അവര്‍ നിങ്ങളേക്കാള്‍ മുകളിലുമാണ്’ – ഗേള്‍ഫ്രണ്ട് വിളിയുടെ കാരണം പട്ടാഭിരാമന്‍ വ്യക്തമാക്കുന്നു. ഈ ദമ്പതികള്‍ക്ക് ഒരു മകനാണുള്ളത്. വാടക നല്‍കാന്‍ മാതാപിതാക്കളെ സഹായിക്കാറുണ്ടെങ്കിലും മകനും കുടുംബവും വേറേയാണ് താമസം. ‘ഞങ്ങള്‍ മക്കളുടെ സംരക്ഷണയിലല്ല കഴിയുന്നത്. അവര്‍ അവരുടെ ജീവിതവും ഞങ്ങള്‍ ഞങ്ങളുടെ ജീവിതവും സന്തോഷത്തോടെ ജീവിക്കുന്നു’ എന്നായിരുന്നു പട്ടാഭിരാമന്റെ വാക്കുകളെന്നും നികിത എഴുതുന്നു.

‘ജീവിതത്തെക്കുറിച്ച് ഒരു പരാതിയില്ല, ഒന്നിലും പശ്ചാത്താപമില്ല. ഇത്തരം ഒളിഞ്ഞിരിക്കുന്ന നായകരില്‍നിന്നു നിരവധി കാര്യങ്ങള്‍ പഠിക്കാനുണ്ട്’ എന്നാണ് അവിചാരിതമായി കണ്ടുമുട്ടിയ ആ അദ്ഭുതമനുഷ്യനെപ്പറ്റിയുള്ള കുറിപ്പ് നമിത അവസാനിപ്പിക്കുന്നത്. എന്നായിരുന്നു നികിത എഴുതിയത്. വൈകാതെ നികിതയുടെ പോസ്റ്റ് സമൂഹമാധ്യമങ്ങളില്‍ വൈറലാവുകയായിരുന്നു.

 

Continue Reading

kerala

ട്രോളുകളുടെ പെരുമഴ; ഭീമന്‍ രഘുവില്‍ കുഴഞ്ഞ് സിപിഎം അണികള്‍

ബിജെപിയില്‍ നിന്ന് സിപിഎമ്മില്‍ എത്തിയ നടന്‍ ഭീമന്‍ രഘുവിന്റെ പേരില്‍ നിറയുന്ന ട്രോളുകളില്‍ ആശയ കുഴപ്പത്തിലായി സിപിഎം പ്രവര്‍ത്തകര്‍.

Published

on

ബിജെപിയില്‍ നിന്ന് സിപിഎമ്മില്‍ എത്തിയ നടന്‍ ഭീമന്‍ രഘുവിന്റെ പേരില്‍ നിറയുന്ന ട്രോളുകളില്‍ ആശയ കുഴപ്പത്തിലായി സിപിഎം പ്രവര്‍ത്തകര്‍. ഭീമന്‍ രഘുവിനോട് ചെങ്കൊടി താഴെ വയ്ക്കാന്‍ പറയണമെന്നും അദ്ദേഹത്തെ തള്ളിപ്പറയണമെന്നുമാണ് സിപിഎം പ്രാദേശിക ഗ്രൂപ്പുകളില്‍ ആവശ്യമായിരുന്നത്.

സിപിഎമ്മില്‍ ചേര്‍ന്നതിന് പിന്നാലെ ചുവന്ന ഷര്‍ട്ട് ധരിച്ച് എകെജി സെന്ററിന് മുന്നില്‍ ചെങ്കൊടി വീശി നിന്ന അദ്ദേഹത്തിന്റെ ചിത്രം സാമൂഹ്യ മാധ്യമങ്ങള്‍ ഏറ്റെടുത്തിരുന്നു. പിന്നാലെ ചലച്ചിത്ര പുരസ്‌കാര വിതരണ ചടങ്ങില്‍ മുഖ്യമന്ത്രിയുടെ പ്രസംഗം മുഴുവന്‍ സമയവും എഴുന്നേറ്റുനിന്ന കേട്ടതോടെ ട്രോളുകളുടെ പെരുമഴയായി.

അദ്ദേഹം പറഞ്ഞതും പറയാത്തതുമായ കാര്യങ്ങള്‍ ട്രോളുകളായി വന്നുതുടങ്ങിയതോടെ കരയാനും ചിരിക്കാനും വയ്യാത്ത അവസ്ഥയിലാണ് സിപിഎം അണികള്‍.

 

Continue Reading

kerala

പട്രോളിങ് വാഹനം പോസ്റ്റിലിടിച്ച് അപകടം; പൊലീസുകാരന്‍ മരിച്ചു

ഇന്ധനം നിറയ്ക്കാന്‍ പോകുമ്പോഴാണ് അപകടം ഉണ്ടായത്.

Published

on

തിരുവനന്തപുരം പാളയത്ത് പൊലീസ് വാഹനം അപകടത്തില്‍പ്പെട്ട് ഒരു ഉദ്യോഗസ്ഥന്‍ മരിച്ചു. കണ്‍ട്രോള്‍ റൂമിലെ പൊലിസുകാരന്‍ അജയകുമാറാണ് മരിച്ചത്. രണ്ട് പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്.രാവിലെ 5 .30 യ്ക്ക് നിയന്ത്രണം തെറ്റിയ കണ്‍ട്രോള്‍ റും വാഹനം പോസ്റ്റില്‍ ഇടിക്കുകയായിരുന്നു.

ഇന്ധനം നിറയ്ക്കാന്‍ പോകുമ്പോഴാണ് അപകടം ഉണ്ടായത്. പരിക്കേറ്റ പൊലീസുകാര്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്.

Continue Reading

Trending