kerala

സോളാര്‍ പീഡനക്കേസ്: ഹൈബി ഈഡന്‍ കുറ്റവിമുക്തന്‍; പരാതിക്കാരിയുടെ ഹര്‍ജി കോടതി തള്ളി

By webdesk11

September 25, 2023

സോളാര്‍ പീഡന കേസില്‍ കോണ്‍ഗ്രസ് എംപി ഹൈബി ഈഡനെ കോടതി കുറ്റവിമുക്തനാക്കി. ഹൈബിക്കെതിരെ തെളിവില്ലെന്ന സിബിഐ റിപ്പോര്‍ട്ട് തിരുവനന്തപുരം സിജെഎം കോടതി അംഗീകരിച്ചു.

അന്വേഷണ റിപ്പോര്‍ട്ട് അംഗീകരിക്കരുതെന്ന് ആവശ്യപ്പെട്ട് പരാതിക്കാരി നല്‍കിയ ഹര്‍ജി തള്ളിയാണ് കോടതി നടപടി. എംഎല്‍എ ഹോസ്റ്റലില്‍ വെച്ച് ഹൈബി പീഡിപ്പിച്ചുവെന്നായിരുന്നു പരാതി. പരാതിയില്‍ ഒരു കഴമ്പുമില്ലെന്നും പരാതി കെട്ടിച്ചമച്ചതാണെന്നും സിബിഐ കണ്ടെത്തി.