ന്യൂഡല്‍ഹി: ഇന്ത്യന്‍ സോളിസിറ്റര്‍ ജനറല്‍ രഞ്ജിത്ത് കുമാര്‍ രാജിവെച്ചു. അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. രാജി കാര്യം അറിയിച്ചു കൊണ്ട് കത്ത് കേന്ദ്ര നിയമമന്ത്രാലയത്തിന് അദ്ദേഹം കൈമാറി. വ്യക്തിപരമായ കാരണങ്ങള്‍ കൊണ്ടാണ് രാജിവെക്കുന്നതെന്ന് രഞ്ജിത്ത് കുമാര്‍ പിന്നീട് മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കവെ പറഞ്ഞു.
എന്‍.ഡി.എ സര്‍ക്കാര്‍ അധികാരത്തിലേറിയതിനു പിന്നാലെ 2014ലാണ് സുപ്രീംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകനായ രഞ്ജിത്ത് കുമാറിനെ സോളിസിറ്റര്‍ ജനറലായി നിയമിച്ചത്. മൂന്നു വര്‍ഷത്തനു ശേഷം 2017ല്‍ മോദി സര്‍ക്കാര്‍ അദ്ദേഹത്തിന് കാലാവധി നീട്ടി നല്‍കിയിരുന്നു. എന്നാല്‍ തുടരാനാവില്ലെന്ന് അറിയിച്ച് രാജി പ്രഖ്യാപിക്കുകയായിരുന്നു.