Culture

അച്ഛനുമായുള്ള വാക്ക് തര്‍ക്കം ; കിടപ്പിലായ അമ്മയെ മകന്‍ ജീവനോടെ കത്തിച്ചു

By Test User

July 08, 2019

ഒഡീഷയിലെ ബാലംഗീര്‍ ജില്ലയിലെ രാധാബഹാല ഗ്രാമത്തില്‍ രോഗം ബാധിച്ച് കിടപ്പിലായ അമ്മയെ മകന്‍ ജീവനോടെ കത്തിച്ചു. പിതാവുമായുണ്ടായ വഴക്കിനൊടുവിലാണ് ക്രൂരകൃത്യം നടന്നത്.

സന്തോഷ് എന്ന യുവാവാണ് അമ്മയെ ക്രൂരമായി കൊലപ്പെടുത്തിയത്. അച്ഛന്‍ രുഷി കര്‍സേലുമായി വാക്കുതര്‍ക്കമുണ്ടായി. കുപിതനായ സന്തോഷ് അച്ഛനെ മരപ്പലക കൊണ്ട് മര്‍ദിച്ചു. പിന്നീടിയാള്‍ രോഗ ബാധിതയായ അമ്മയെ കത്തിക്കുകയായിരുന്നു. സംഭവ സ്ഥലത്തുതന്നെ അമ്മ മരിച്ചു.ഏഴ് വര്‍ഷത്തോളമായി അമ്മ കിടപ്പിലായിട്ടിട്ട്. സംഭവശേഷം വീട്ടില്‍ നിന്ന് രക്ഷപ്പെട്ട സന്തോഷിനെ പിന്നീട് പൊലീസ് അറസ്റ്റ് ചെയ്തു.