Culture

സ്വത്ത് തര്‍ക്കം : അമ്മയെ മകന്‍ കഴുത്തറുത്ത് കൊന്നു

By chandrika

March 19, 2018

തമിഴ്‌നാട്ടില്‍ സ്വത്ത് തര്‍ക്കത്തെ തുടര്‍ന്ന് അമ്മയെ മകന്‍ തലയറുത്തു കൊന്നു. തമിഴ്‌നാട്ടിലെ പുതുക്കോട്ടയിലാണ് മനസാക്ഷിയെ നടുക്കിയ സംഭവം നടന്നത്. കൊലപാതകത്തിനു ശേഷം അറുത്ത തലയുമായി യുവാവ് പൊലീസ് സ്‌റ്റേഷനില്‍ കീഴടങ്ങുകയായിരുന്നു.

പുതുക്കോട്ടയിലെ താമസക്കാരാനായ മുപ്പതുകാരനായ ആനന്ദ് അമ്മ റാണിയുമായി സ്ഥലതര്‍ക്കവുമായി ബന്ധപ്പെട്ട് നിരന്തരം വഴക്കിലായിരുന്നു. കഴിഞ്ഞദിവസം വഴക്ക് മൂത്ത് റാണിയെ ആനന്ദ് കൊലപ്പെടുത്തുകയുമായിരുന്നു. പിന്നീട് ഇവരുടെ കഴുത്ത് മുറിച്ചെടുത്ത ശേഷം ഇതുമായി കരംബാകുഡി പോലീസ് സ്‌റ്റേഷനിലെത്തി കീഴടങ്ങി.