Connect with us

News

ആരോഗ്യ പ്രശ്‌നത്തെ തുടര്‍ന്ന് സോണിയാ ഗാന്ധി ആശുപത്രിയില്‍; കോഴിക്കോട് യുഡിഎഫ് കണ്‍വെഷനില്‍ രാഹുല്‍ ഗാന്ധി പങ്കെടുക്കില്ല

രാഹുൽ ഗാന്ധിക്ക് പകരം മല്ലികാർജുൻ ഖാർഗെ പരിപാടി ഉദ്ഘാടനം ചെയ്യും.

Published

on

കോഴിക്കോട്: സോണിയാ ഗാന്ധിയെ ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിനാല്‍ രാഹുല്‍ ഗാന്ധി ഇന്ന് കേരളത്തിലെത്തില്ല. യുഡിഎഫ് തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായ കോഴിക്കോട് കടപ്പുറത്തെ മഹാറാലിയില്‍ അദ്ദേഹത്തിന് പകരമായി മല്ലികാര്‍ജുന്‍ ഖാര്‍ഗെ പങ്കെടുക്കും.

കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളിലെ സ്ഥാനാര്‍ഥികളുടെ പ്രചാരണത്തിന് തുടക്കമിടുന്ന സംസ്ഥാനതല പ്രധാന പരിപാടിയായാണ് ഈ മഹാറാലി സംഘടിപ്പിച്ചിരിക്കുന്നത്. യുഡിഎഫിന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ ഉള്‍പ്പെടുത്തിയ ഗ്യാരണ്ടി രേഖ പുറത്തിറക്കുകയും പ്രചാരണ ബസ് ഉദ്ഘാടനം ചെയ്യുകയും ചെയ്യും.

ശാരീരിക ബുദ്ധിമുട്ട് അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഡല്‍ഹിയിലെ സര്‍ ഗംഗാറാം ആശുപത്രിയിലാണ് സോണിയ ഗാന്ധിയെ പ്രവേശിപ്പിച്ചിരിക്കുന്നത്. സോണിയ ഗാന്ധിയുടെ ആരോഗ്യനില തൃപ്തികരമാണെന്നും ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലാണെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു. മക്കളായ രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ആശുപത്രിയിലുണ്ട്. കാലാവസ്ഥയില്‍ പെട്ടന്നുണ്ടായ മാറ്റമാണ് ശാരീരിക ബുദ്ധിമുട്ട് നേരിടാന്‍ കാരണമായതെന്നാണ് റിപ്പോര്‍ട്ട്. ചൊവ്വാഴ്ച വൈകുന്നേരത്തോടെയാണ് സോണിയാ ഗാന്ധി വൈദ്യ സഹായം തേടിയത്.ശ്വാസതടസ്സം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ജനുവരിയിലും സോണിയ ഗാന്ധിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.

 

 

kerala

തുടര്‍ച്ചയായ ഇടിവിനും ചാഞ്ചാട്ടത്തിനുമിടയില്‍ സ്വര്‍ണവിലയില്‍ വര്‍ധന; പവന് 2760 രൂപ കൂടി

പശ്ചിമേഷ്യന്‍ യുദ്ധത്തില്‍ വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ പുരോഗമിക്കുന്നു എന്ന വാര്‍ത്തകള്‍ക്കിടെ ആഗോള വിപണിയില്‍ സ്വര്‍ണ വില മെച്ചപ്പെട്ടതാണ് ഇന്ത്യന്‍ വിപിണിയിലും പ്രതിഫലിച്ചത്.

Published

on

By

കൊച്ചി: സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ വര്‍ധന. തുടര്‍ച്ചയായ ഇടിവിനും ചാഞ്ചാട്ടത്തിനുമിടയിലാണ് വില വര്‍ധിച്ചത്. സ്വര്‍ണം ഗ്രാമിന് 345 രൂപ വര്‍ധിച്ച് 13,445 രൂപയായി. 22 കാരറ്റ് സ്വര്‍ണത്തിന് പവന് 2760 രൂപ കൂടി 1,07,560 രൂപയായി.

പശ്ചിമേഷ്യന്‍ യുദ്ധത്തില്‍ വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ പുരോഗമിക്കുന്നു എന്ന വാര്‍ത്തകള്‍ക്കിടെ ആഗോള വിപണിയില്‍ സ്വര്‍ണ വില മെച്ചപ്പെട്ടതാണ് ഇന്ത്യന്‍ വിപിണിയിലും പ്രതിഫലിച്ചത്. ഇന്നലെ രാവിലെ കുറഞ്ഞ വില, ഉച്ചക്ക് തിരിച്ചു കയറുകയായിരുന്നു. പവന് 1,880 രൂപയും ഗ്രാമിന് 235 രൂപയുമാണ് ഉച്ചക്ക് കൂടിയത്. പവന് 1,04,800 രൂപ. സംഘര്‍ഷം രൂക്ഷമാവുകയും എണ്ണവില ഉയരുകയും ചെയ്യുന്നിനിടെ ഒരു ലക്ഷത്തിന് താഴേക്ക് ഇടിഞ്ഞ സ്വര്‍ണം, അഞ്ചുദിവസത്തേക്ക് ഇറാന്‍ ഊര്‍ജ പ്ലാന്റുകള്‍ക്കുനേരെ ആക്രമം ഉണ്ടാവില്ലെന്ന ട്രംപിന്റെ ഈ പ്രസ്താവനയോടെ തിരിച്ചു കയറുകയായിരുന്നു.

Continue Reading

kerala

11 ദിവസമായി മെഡിസെപ് പൂര്‍ണ സ്തംഭനത്തില്‍; പതിനയ്യായിരത്തിത്തോളം പേരുടെ ചികിത്സയ്ക്കു പണം നല്‍കാനായില്ല

ധന അഡിഷനല്‍ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ യോഗം വിളിച്ചിട്ടും ഫലമുണ്ടായില്ല.

Published

on

By

തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ചികിത്സ ഉറപ്പാക്കേണ്ട മെഡിസെപ് 11 ദിവസമായി പൂര്‍ണ സ്തംഭനത്തില്‍. ഇതുകാരണം ചികിത്സ കഴിഞ്ഞ് സ്വന്തം പോക്കറ്റില്‍നിന്നു പണം നല്‍കി പതിനയ്യായിരത്തോളം പേര്‍ക്ക് ആശുപത്രി വിടേണ്ടിവന്നു. ചികിത്സ തേടിയ വിവരം പോലും മെഡിസെപ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യാന്‍ കഴിയാത്തതിനാല്‍ ഇവരുടെ പണം തിരികെ ലഭിക്കുമെന്നും ഉറപ്പില്ല. മെഡിസെപ്പില്‍ റീഇംബേഴ്സസ്മെന്റ് സൗകര്യവുമില്ല. ധന അഡിഷനല്‍ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ യോഗം വിളിച്ചിട്ടും ഫലമുണ്ടായില്ല. പോര്‍ട്ടലിലെ സാങ്കേതികത്തകരാറാണെന്നാണ് ചികിത്സാ പരിരക്ഷ നല്‍കുന്ന ഓറിയന്റല്‍ ഇന്‍ഷുറന്‍സ് കമ്പനി സര്‍ക്കാരിനെ അറിയിച്ചത്.

പോര്‍ട്ടലില്‍ റജിസ്റ്റര്‍ ചെയ്യാന്‍ കഴിയുന്നില്ലെന്നും സ്വന്തം പോക്കറ്റില്‍നിന്നു പണം നല്‍കേണ്ടി വരുമെന്നുമുള്ള മുന്നറിയിപ്പോടെയാണ് ചികിത്സ യ്ക്കെത്തുന്നവരെ ആശുപ്രതികള്‍ പ്രവേശിപ്പിക്കുന്നത്. ഇതേക്കുറിച്ചു പരാതി പറയാന്‍ ധനവകുപ്പിന്റെയും ഓറിയന്റല്‍ ഇന്‍ഷുറന്‍സിന്റെയും ടോള്‍ ഫ്രീ നമ്പറുകളില്‍ വിളിച്ചാല്‍ പ്രതികരണവുമില്ല. സര്‍ക്കാര്‍ ജീവനക്കാരും പെന്‍ഷന്‍കാരും ആശ്രിതരുമടക്കം നിലവില്‍ 30 ലക്ഷത്തോളം പേരാണ് മെഡിസെപ് പദ്ധതിയില്‍ ഗുണഭോക്താക്കളായുള്ളത്.

 

Continue Reading

kerala

യുഡിഎഫ് മഹാറാലി; രാഹുല്‍ ഗാന്ധി ഇന്ന് കോഴിക്കോട് എത്തും

വൈകിട്ട് 4.30ന് കോഴിക്കോട് കടപ്പുറത്ത് സംഘടിപ്പിക്കുന്ന യുഡിഎഫിന്റെ മഹാറാലിയെ രാഹുല്‍ അഭിസംബോധന ചെയ്യും.

Published

on

By

കോഴിക്കോട്: യുഡിഎഫ് പ്രചാരണത്തിന് ആവേശം പകര്‍ന്ന് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ കേരളത്തിലെ തിരഞ്ഞെടുപ്പ് പര്യടന പരിപാടിക്ക് ഇന്ന് തുടക്കം. വൈകിട്ട് 4.30ന് കോഴിക്കോട് കടപ്പുറത്ത് സംഘടിപ്പിക്കുന്ന യുഡിഎഫിന്റെ മഹാറാലിയെ രാഹുല്‍ അഭിസംബോധന ചെയ്യും. തിരഞ്ഞെടുപ്പ് പ്രകടനപത്രികയില്‍ യുഡിഎഫിന്റെ പ്രധാന വാഗ്ദാനമായ അഞ്ച് ഗ്യാരണ്ടികള്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങളെക്കുറിച്ച് വേദിയില്‍ രാഹുല്‍ ജനങ്ങളോട് സംസാരിക്കും. സംസ്ഥാനത്തെ യുഡിഎഫിന്റെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് റാലി കൂടുതല്‍ കരുത്തേകുമെന്നാണ് വിലയിരുത്തല്‍. വിവിധ നിയോജക മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളും കോണ്‍ഗ്രസിന്റെയും ഘടകകക്ഷികളുടെയും ദേശീയ, സംസ്ഥാന നേതാക്കളും സംബന്ധിക്കും.

 

Continue Reading

Trending