india

സോണിയ ഗാന്ധിക്കു മൂന്നാം തവണയും കോവിഡ്, നിരീക്ഷണത്തില്‍

By Test User

August 13, 2022

കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് വീണ്ടും കോവിഡ്. പോസിറ്റീവ് ആയതിനെ തുടര്‍ന്ന് സോണിയ നിരീക്ഷണത്തിലാണെന്ന് അടുത്ത വൃത്തങ്ങള്‍ അറിയിച്ചു.

കഴിഞ്ഞദിവസം പ്രിയങ്ക ഗാന്ധിക്കും മറ്റ് ഏതാനും കോണ്‍ഗ്രസ് നേതാക്കള്‍ക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇത് മൂന്നാം തവണയാണ് സോണിയയ്ക്ക് കോവിഡ് സ്ഥിരീകരിക്കുന്നത്.