രാജ്യത്തിന്റെ അടിസ്ഥാന മൂല്യങ്ങള്‍ സംരക്ഷിക്കാനായി എന്തും ത്യജിക്കാന്‍ തയാറാണെന്ന് യുപിഎ ചെയര്‍പേഴ്‌സണ്‍ സോണിയ ഗാന്ധി. തന്നെ വീണ്ടും തിരഞ്ഞെടുത്ത റായ്ബറേലിയിലെ ജനങ്ങള്‍ക്ക് നന്ദി പറഞ്ഞ് എഴുതിയ കത്തിലാണ് സോണിയയുടെ പരാമര്‍ശം.
‘നിങ്ങള്‍ അര്‍പ്പിച്ച വിശ്വാസത്തിന്റെയും പിന്‍ബലത്തിന്റെയും ശക്തിയില്‍ കോണ്‍ഗ്രസ് ഏത് വെല്ലുവിളിയും നേരിടും’ സോണിയ പറഞ്ഞു.
റായ്ബറേലിയില്‍ ബിജെപിയുടെ പ്രതാപ് സിങിനെ ഒരു ലക്ഷത്തി അറുപത്തേഴായിരം വോട്ടുകള്‍ക്കാണ് സോണിയ പരാജയപ്പെടുത്തിയത്. തന്നെ വിജയിപ്പിച്ച റായ്ബറേലിയിലെ ജനങ്ങള്‍ക്ക് നന്ദി പറഞ്ഞ സോണിയ വിജയത്തിനായി കഠിന പ്രയത്‌നം നടത്തിയ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അനുമോദിക്കുകയും ചെയ്തു. മണ്ഡലത്തില്‍ എതിര്‍ സ്ഥാനാര്‍ത്ഥികളെ നിര്‍ത്താതെ കോണ്‍ഗ്രസിനെ പിന്തുണച്ച എസ്പി, ബിഎസ്പി പാര്‍ട്ടികള്‍ക്കും സോണിയ നന്ദി അറിയിച്ചു.