kerala

ദുഃഖകരം, മരിച്ചവരുടെ കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കുചേരുന്നു; രാഹുല്‍ ഗാന്ധി

By webdesk13

August 25, 2023

മാനന്തവാടി ജീപ്പ് അപകടത്തില്‍ അനുശോചനം രേഖപ്പെടുത്തി രാഹുല്‍ ഗാന്ധി എംപി. അപകടം അത്യന്തം ദുഃഖകരമാണെന്ന് രാഹുല്‍ഗാന്ധി പറഞ്ഞു. വേണ്ട നടപടികള്‍ സ്വീകരിക്കാന്‍ ജില്ലാ ഭരണകൂടവുമായി സംസാരിച്ചു. മരിച്ചവരുടെ കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കുചേരുന്നു. പരിക്കേറ്റവര്‍ പെട്ടെന്ന് തന്നെ സുഖം പ്രാപിക്കട്ടെയെന്നും രാഹുല്‍ പറഞ്ഞു. വൈകുന്നേരം മൂന്നരയോടെയാണ് കണ്ണോത്ത് തലപ്പുഴയില്‍ അപകടമുണ്ടായത്. ജീപ്പ് കൊക്കയിലേക്ക് വീണ് 9 പേരാണ് മരിച്ചത്. മക്കിമല ആറാം നമ്പര്‍ കോളനിയിലെ റാണി, ശാന്ത, ചിന്നമ്മ, ലീല, ഷാജ, റാബിയ, ശോഭന, മേരിഅക്ക, വസന്ത എന്നിവരാണ് മരിച്ചത്.