india

സൗമ്യ വിശ്വനാഥന്‍ വധക്കേസ്; പ്രതികള്‍ക്ക് ജീവപര്യന്തം തടവ്

By webdesk14

November 25, 2023

മലയാളി മാധ്യമപ്രവര്‍ത്തക സൗമ്യ വിശ്വനാഥനെ കൊലപ്പെടുത്തിയ കേസില്‍ പ്രതികള്‍ക്ക് ജീവപര്യന്തം തടവ്. ഡല്‍ഹി സകേത് കോടതിയിലാണ് വിധി പറഞ്ഞത്. ഡല്‍ഹി സ്വദേശികളായ രവി കപൂര്‍, അമിത് ശുക്ല, ബല്‍ജീത് മാലിക്, അജയ് കുമാര്‍, അജയ് സേത്ത് എന്നിവരാണ് കേസിലെ പ്രതികള്‍.

15 വര്‍ഷത്തെ നിയമപോരാട്ടത്തിന് ശേഷമാണ് വിധി വരുന്നത്.കേസിലെ പ്രതികള്‍ ര കുറ്റക്കാരാണെന്നു കഴിഞ്ഞ 18നു കോടതി വിധിച്ചിരുന്നു. 2008 സെപ്തംബര്‍ 30 ന് ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോഴാണ് സൗമ്യ കൊല്ലപ്പെട്ടത്. മോഷണശ്രമത്തിനിടെ അക്രമികള്‍ വെടിവെക്കുകയായിരുന്നു. മറ്റൊരു കേസില്‍ പിടിയിലായപ്പോഴാണ് പ്രതികളെ തിരിച്ചറിഞ്ഞത്.