News

വനിതാ ലോകകപ്പില്‍ ദക്ഷിണാഫ്രികക്ക് ജയം; പാകിസ്താന്‍ 150 റണ്‍സിന് പരാജയം

By webdesk18

October 22, 2025

മഴ മൂലം ഓവറുകള്‍ വെട്ടിച്ചുരുക്കിയ മത്സരത്തില്‍ ദക്ഷിണാഫ്രിക്ക പാകിസ്താനെ 150 റണ്‍സിന് തോല്‍പ്പിച്ചു. 40 ഓവറായി ചുരുക്കിയ മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക 9 വിക്കറ്റ് നഷ്ടത്തില്‍ 312 റണ്‍സ് നേടി. മറുപടിക്ക് ഇറങ്ങിയ പാകിസ്താന്‍ 20 ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 83 റണ്‍സില്‍ ഒതുങ്ങുകയായിരുന്നു.

പാകിസ്താനായി സിദ്ര നവാസ് പുറത്താകാതെ 22 റണ്‍സുമായി ടോപ് സ്‌കോററായിരുന്നു. നതാലിയ പെര്‍വായിസ് 20 റണ്‍സ് നേടി. ബാക്കി ബാറ്റര്‍മാര്‍ക്ക് പ്രതിരോധം കെട്ടിപ്പടുക്കാന്‍ സാധിച്ചില്ല. ദക്ഷിണാഫ്രിക്കയ്ക്കായി മറിസൈന്‍ ക്യാപ് മൂന്ന് വിക്കറ്റുകളും, ഷാംഗ്‌സെ രണ്ട് വിക്കറ്റുകളും, അയാബോങ ഖാക ഒരു വിക്കറ്റും നേടി.

മഴ കാരണം ആദ്യം 50 ഓവറായിരുന്ന മത്സരം 40 ഓവറായി ചുരുക്കുകയായിരുന്നു. ദക്ഷിണാഫ്രിക്കയുടെ ഇന്നിംഗ്‌സില്‍ ക്യാപ്റ്റന്‍ ലോറ വോള്‍വാര്‍ട്ട്, സുന്‍ ലൂസ്, മറിസൈന്‍ ക്യാപ് എന്നിവര്‍ അര്‍ധസെഞ്ച്വറികള്‍ നേടി മികച്ച പ്രകടനം കാഴ്ചവെച്ചു. അവസാന ഓവറുകളില്‍ നദീന്‍ ഡി ക്ലെര്‍ക്കിന്റെ തകര്‍പ്പന്‍ ബാറ്റിംഗ് ടീമിനെ 300 കടത്താന്‍ സഹായിച്ചു.

ഇതോടെ ദക്ഷിണാഫ്രിക്ക വനിതാ ലോകകപ്പില്‍ മറ്റൊരു ശക്തമായ വിജയം സ്വന്തമാക്കി, പാകിസ്താന്‍ തുടര്‍ച്ചയായ തോല്‍വികളോടെ സമ്മര്‍ദ്ദത്തിലേക്ക് നീങ്ങി.