ഇറാനെതിരായ യുഎസ്- ഇസ്രാഈല്‍ സംയുക്ത ആക്രമണത്തെ അപലപിച്ച് സ്‌പെയിന്‍. ഇറാനെ ആക്രമിക്കാന്‍ രാജ്യത്തെ വ്യോമതാവളങ്ങള്‍ അനുവദിക്കില്ലെന്നും സ്‌പെയിന്‍. ആക്രമണം അന്താരാഷ്ട്ര നിയമത്തെ ലംഘിക്കുന്നതും ന്യായീകരിക്കാനാവാത്തതുമാണെന്ന് പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ് പറഞ്ഞു. സ്‌പെയിന്‍ അനുമതി നിഷേധിച്ചതോടെ യുഎസ് യുദ്ധവിമാനങ്ങള്‍ രാജ്യം വിട്ടു.