മന്ത്രി സജി ചെറിയാനെതിരെ രൂക്ഷ വിമര്‍ശനവുമായി മുതിര്‍ന്ന സിപിഎം നേതാവ് ജി സുധാകരന്‍. തന്നെ ഉപദേശിക്കാന്‍ സജി ചെറിയാന്‍ ആയിട്ടില്ലെന്നും സൂക്ഷിച്ച് സംസാരിക്കണമെന്നും ജി സുധാകരന്‍ പറഞ്ഞു. സജി ചെറിയാന് അതിനുള്ള പ്രായവും പക്വതയും വന്നിട്ടില്ലെന്നും ആരോടാണ് സംസാരിക്കുന്നതെന്ന് ഓര്‍ക്കണമെന്നും ജി സുധാകരന്‍ കൂട്ടിച്ചേര്‍ത്തു. തന്നെ പുറത്താക്കാന്‍ സജി ചെറിയാന്‍ ശ്രമിച്ചെന്നും തന്നോട് മത്സരിച്ചവരാരും ജയിച്ചിട്ടില്ലെന്നും ജി സുധാകരന്‍ പറഞ്ഞു.
പാര്‍ട്ടി സജി ചെറിയാനെതിരെ നടപടി എടുക്കണമെന്നും എ കെ ബാലനെ പോലെ തനിക്ക് മാറേണ്ട ആവശ്യമില്ലെന്നും ജി സുധാകരന്‍ പറഞ്ഞു.
തന്നെ ആക്രമിച്ചവരോട് പാര്‍ട്ടിയോട് ചേര്‍ന്ന് പോകാന്‍ പറയുകയാണോ വേണ്ടത്. ബാലനെയോ സജി ചെറിയാനെയോ സെമിനാറില്‍ വിളിക്കാത്തതില്‍ താന്‍ ആണോ ഉത്തരവാദി. രാഷ്ട്രീയ ഗുണ്ടാ സംഘങ്ങളുടെ ഒരു ചെറിയ ഗ്രൂപ്പ് ആലപ്പുഴയിലുണ്ട്. സജി ചെറിയാന്‍ വന്ന് നോക്കണമെന്നും ജി സുധാകരന്‍ ആവശ്യപ്പെട്ടു.
ജി സുധാകരന്‍ പാര്‍ട്ടിയുമായി ചേര്‍ന്ന് പോകണമെന്ന് മന്ത്രി സജി ചെറിയാന്‍ ഉപദേശിച്ചിരുന്നു.